
കോഴിക്കോട്: സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രന്റെ മകന്റെ വിവാഹത്തിൽ തിളങ്ങി മമ്മൂട്ടി. സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണനും ദിൽനയും തമ്മിലുള്ള വിവാഹം ഇന്ന് കോഴിക്കോട് ആശീർവാദ് ലോൺസിൽ വെച്ചാണ് നടന്നത്. മമ്മൂട്ടിക്കൊപ്പം എം.എ യൂസഫലിയും ചടങ്ങിൽ പങ്കെടുത്തു. വിവാഹത്തിൽ പങ്കെടുത്ത മമ്മൂട്ടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. നിർമ്മാതാവ് ആന്റോ ജോസഫും ചടങ്ങിൽ പങ്കെടുത്തു.
ആന്റോ ജോസഫിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് ശ്രീ.കെ.സുരേന്ദ്രന്റെയും ശ്രീമതി കെ.ഷീബയുടെയും മകന്‍ ഹരികൃഷ്ണന്റെ വിവാഹച്ചടങ്ങില്‍ പ്രിയങ്കരരായ മമ്മൂക്കയ്ക്കും എം.എ.യൂസഫലിക്കയ്ക്കുമൊപ്പം പങ്കെടുത്തു. ഒട്ടെറ സുഹൃത്തുക്കളെ കാണാനും സൗഹൃദം പങ്കിടാനുമുള്ള അവസരമുണ്ടായി. ഹരികൃഷ്ണനും ദില്‍നയ്ക്കും വിവാഹമംഗളാശംസകള്‍.
Post Your Comments