KeralaLatest NewsNews

‘സ്ഥാനാര്‍ഥി സഭയുടേതല്ല, ജനങ്ങളുടേതാണ്’: തികഞ്ഞ വിജയപ്രതീക്ഷയെന്ന് കാനം

തൃക്കാക്കരയിൽ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പ് പ്രത്യക്ഷപ്പെട്ട ചുവരെഴുത്തുകൾ ആരെങ്കിലും മാധ്യമങ്ങളെ വിശ്വസിച്ച് എഴുതിയതാവുമെന്നും കാനം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: തൃക്കാക്കരയില്‍ എൽഡിഎഫിന് തികഞ്ഞ വിജയപ്രതീക്ഷയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സ്ഥാനാര്‍ഥി സഭയുടേതല്ലെന്നും ജനങ്ങളുടേതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സഭ സ്ഥാനാര്‍ഥിയെ നിര്‍ത്താറില്ലെന്നും കാനം രാജേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

Read Also:  അപ്പോൾ അവിടെ മുഴങ്ങി കേട്ട കരഘോഷത്തിന്റെ പകുതിയും ആൾക്കു വേണ്ടിയുള്ളതായിരുന്നു.

തൃക്കാക്കരയിൽ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പ് പ്രത്യക്ഷപ്പെട്ട ചുവരെഴുത്തുകൾ ആരെങ്കിലും മാധ്യമങ്ങളെ വിശ്വസിച്ച് എഴുതിയതാവുമെന്നും കാനം കൂട്ടിച്ചേർത്തു. ഇടതുപക്ഷത്തെ സംബന്ധിച്ച് ഇത് അസ്വാഭാവികമാണല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അസ്വാഭാവികമായ പലതും രാജ്യത്ത് നടക്കുന്നുണ്ടെന്നായിരുന്നു കാനത്തിന്റെ മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button