തിരുവനന്തപുരം: നിയമനിര്‍മ്മാണ സഭകളുടെ പ്രവര്‍ത്തനം വഴിപാടാകരുതെന്ന് സ്പീക്കര്‍ ശ്രീ.എം.ബി.രാജേഷ് പ്രസ്താവിച്ചു. കേരള നിയമസഭാ ലൈബ്രറിയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള പരിപാടി ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമനിര്‍മ്മാണത്തിന് ഗൗരവബുദ്ധിയും നിഷ്കര്‍ഷതയും പുലര്‍ത്തുന്ന സഭയാണ് കേരള നിയമസഭയെന്നും, കോവിഡ് കാലത്ത് രാജ്യത്ത് ഏറ്റവും കൂടുതല്‍ ദിവസം യോഗം ചേര്‍ന്നത് കേരള നിയമസഭയാണെന്ന് ഇതു സംബന്ധിച്ച പഠനങ്ങള്‍ വെളിവാക്കുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ 24 ദിവസം നിയമനിര്‍മ്മാണത്തിനായി കേരള നിയസഭ ചേര്‍ന്നതും എണ്ണായിരത്തിലേറെ ഭേദഗതികള്‍ ചര്‍ച്ച ചെയ്ത് 34 ബില്ലുകള്‍ പാസ്സാക്കിയതും സ്പീക്കര്‍ അനുസ്മരിച്ചു.
Post Your Comments