ഇന്ത്യയിൽ കാർഡ് പെയ്മെന്റുകൾ നിർത്തലാക്കി ടെക്ക് ഭീമൻ ആപ്പിൾ. ഡെബിറ്റ്, ക്രെഡിറ്റ് എന്നീ കാർഡുകൾ വഴിയുള്ള പെയ്മെന്റുകളാണ് നിർത്തലാക്കിയത്. ഇന്ത്യൻ ബാങ്കുകൾ നൽകുന്ന ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുളള ആപ്പിൾ സെർച്ച് പരസ്യ ക്യാമ്പയിനുകൾക്കുളള പെയ്മെന്റുകളും ഇനി ആപ്പിൾ സ്വീകരിക്കില്ല.
‘ഇന്ത്യൻ ബാങ്ക് നൽകുന്ന ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള എല്ലാ ക്യാമ്പയിനുകളും നിർത്തിവെക്കും. ജൂൺ ഒന്നുമുതലാണ് ഇത് പ്രാബല്യത്തിൽ വരുന്നത്. ഉപഭോക്താക്കൾക്ക് ഇന്ത്യക്ക് പുറത്തുള്ള ബാങ്കുകൾ നൽകുന്ന ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാം. ഇത്തരം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അക്കൗണ്ട് ക്രമീകരണത്തിലെ ബില്ലിംഗ് ടാബിൽ അക്കൗണ്ട് പെയ്മെന്റ് രീതി അപ്ഡേറ്റ് ചെയ്യാം’, ആപ്പിൾ വ്യക്തമാക്കി.
ഐ ക്ലൗഡ് പോലുള്ള ആപ്പിൾ സബ്സ്ക്രിപ്ഷനുകൾക്ക് പണമടയ്ക്കാൻ കഴിയുന്നില്ലെന്ന് ഇതിനകം ഉപഭോക്താക്കൾ ഉന്നയിച്ചിട്ടുണ്ട്. കൂടാതെ, ആപ്പിൾ ഐഡി അക്കൗണ്ടുകളിൽ നിന്നും ഉപഭോക്താക്കൾക്ക് പണം അടക്കാൻ കഴിയുന്നില്ല.
Post Your Comments