Latest NewsKeralaIndiaNewsInternational

എല്ലാ നിയമ സഹായവും നിമിഷ പ്രിയയ്ക്ക് നല്‍കും, വധശിക്ഷ ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങൾ തുടരും: എസ് ജയശങ്കർ

ന്യൂഡൽഹി: നിമിഷ പ്രിയയ്ക്ക് വേണ്ട എല്ലാ നിയമ സഹായവും കേന്ദ്രസർക്കാർ നൽകുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. വധശിക്ഷ ഒഴിവാക്കുന്നതിന് യമനിലെ ഗോത്രാചാരങ്ങള്‍ സഹായകരമാക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ച്‌ വരികയാണെന്നും, ഇതിനായി വിവിധ സാമൂഹിക സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും വിദേശകാര്യ മന്ത്രി അറിയിച്ചു.

Also Read:ഡ്രോൺ ഡെലിവറി: പുതിയ പദ്ധതിയുമായി സ്വിഗ്ഗി

2022 ൽ യമനിലെ മേൽക്കോടതി വരെ ശരിവച്ച വിധിയാണ് നിമിഷപ്രിയയുടേത്. വിധി സംബന്ധിച്ച് രാജ്യസഭാ എം പി ജോൺ ബ്രിട്ടാസ് രാജ്യസഭയിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ മറുപടി നൽകി. യമന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനുള്ള എല്ലാ നിയമ സഹായവും നിമിഷ പ്രിയയ്ക്ക് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

2017ലാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. യമനിലെ ഒരു ക്ലിനിക്കിൽ നഴ്സായി ജോലി ചെയ്യുന്നതിനിടയിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയ്ക്ക് തലാല്‍ എന്നയാളെ കൊല്ലേണ്ടി വരുന്നത്. തലാൽ തന്നെ ഭാര്യയാക്കി വെക്കാന്‍ ശ്രമിച്ചതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു നിമിഷപ്രിയയുടെ മൊഴി. ക്രൂരമായ പീഡനത്തിനിരയായിരുന്നതായും നിമിഷപ്രിയ വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button