Latest NewsNewsLife StyleFood & CookeryHealth & Fitness

ഭക്ഷണം കഴിച്ച് ശരീരഭാരം കുറയ്ക്കുന്നത് എങ്ങനെയെന്ന് നോക്കാം

എത്ര വ്യായാമം ചെയ്തിട്ടും അമിത വണ്ണം കുറയുന്നില്ല എന്ന പരാതിയാണ് പലര്‍ക്കും. ശരീരഭാരം കുറയ്ക്കാന്‍ ആഹാരനിയന്ത്രണങ്ങള്‍ക്കൊപ്പം ഭക്ഷണ നിയന്ത്രണവും ആവശ്യമാണ്. എന്നാല്‍, പട്ടിണി കിടന്ന് തടി കുറയ്ക്കാന്‍ ശ്രമിച്ചാല്‍ അത് നിങ്ങളുടെ ആരോഗ്യത്തെ മോശമായി ബാധിക്കും. ഇതാ ഭക്ഷണം കഴിച്ച് തടി കുറയ്ക്കാനുള്ള ചില വഴികള്‍…

രാവിലെ എഴുന്നേറ്റാലുടന്‍ ചെറുനാരങ്ങ വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കഴിക്കാം. അത് ശരീരത്തില്‍ നിര്‍മിക്കപ്പെടുന്ന അപകടകരമായ ആസിഡുകളെ ഇല്ലാതാക്കും. തണുത്ത വെള്ളത്തിന് പകരം ഇളനീരോ, പച്ചക്കറി സൂപ്പോ തൈരോ ഉള്‍പ്പെടുത്താം. ഒരുദിവസം രണ്ടോ മൂന്നോ ലിറ്റര്‍ വെള്ളം കുടിക്കുക. പച്ചക്കറികളും പഴങ്ങളും കൂടുതലായി കഴിക്കുക. ബേക്കറി ഉത്പന്നങ്ങള്‍ ഒഴിവാക്കുക. ഇതിനുപുറമെ, ശരിയായ ഭക്ഷണക്രമവും ശീലമാക്കണം.

പ്രഭാതഭക്ഷണം

ഈ പറയുന്നവയില്‍ നിന്നും ഏതെങ്കിലും തിരഞ്ഞെടുക്കുക.

മുട്ടയുടെ വെള്ള കൊണ്ടുണ്ടാക്കിയ ഓംലറ്റ് + രണ്ട് കഷ്ണം ബ്രഡ്ഡ് പാല്‍+ കോണ്‍ഫ്‌ലേക്‌സ്/ ഓട്‌സ് / ഗോതമ്പ് തവിട്.

ഫ്രൂട്ട് സലാഡ്

ഉപ്പുമാവ്

പാല്‍ വെണ്ണ+ ബ്രെഡ്ഡ്

ഉച്ചഭക്ഷണത്തിന് മുമ്പ് ഒരു കാപ്പി കഴിക്കാവുന്നതാണ്. ഇത് ശരീരപോഷണത്തിന് സഹായിക്കും.

Read Also : നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ കെഎ​സ്ആ​ർ​ടി​സി ബ​സു​മാ​യി കൂ​ട്ടി​യി​ടിച്ച് അപകടം

ഉച്ചഭക്ഷണം

തിളപ്പിച്ച് വേവിച്ച ചിക്കന്‍/ സോയാബീന്‍ (200ഗ്രാം) എന്നിവ പകുതി പ്ലേറ്റ് ചോറിനൊപ്പമോ ഒരു ചപ്പാത്തിക്കൊപ്പമോ കഴിക്കാം. അല്ലെങ്കില്‍
വേവിച്ച പരിപ്പോ, സാലഡോ ചോറിനൊപ്പം ഉപയോഗിക്കാം. അല്‍പ്പം തൈരും ആഹാരത്തില്‍ ഉള്‍പ്പെടുത്താം. പച്ചക്കറികളും വേവിച്ച് കഴിക്കാം.

വൈകുന്നേരം

നാരങ്ങ വര്‍ഗ്ഗത്തില്‍പ്പെട്ട പഴങ്ങള്‍ കഴിക്കാം. ഗ്രീന്‍ ടീ, ബിസ്‌കറ്റ് തുടങ്ങിയ ലഘു ഭക്ഷണങ്ങളും വൈകീട്ട് കഴിക്കാം.

അത്താഴം

വെജിറ്റബിള്‍ സൂപ്പ്+ മുട്ടയുടെ വെള്ള കൊണ്ടുണ്ടാക്കിയ ഓംലറ്റ്, ചപ്പാത്തി, വേവിച്ച പച്ചക്കറി എന്നിവ രാത്രി കഴിക്കാം. ഉറങ്ങുന്നതിന് തൊട്ടു മുന്‍പ് ഒരു ഗ്ലാസ് പാല്‍ കുടിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button