ThiruvananthapuramKeralaNattuvarthaLatest NewsNews

ഇതുവരെ ചെലവഴിച്ചത് 20.29 കോടി, ഈ വർഷം നീക്കി വച്ചിരിക്കുന്നത് 5 കോടി: ‘നാം മുന്നോട്ട്’ ടിവി ഷോയ്ക്കെതിരെ വിമർശനം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നാം മുന്നോട്ട് എന്ന ടിവി പരിപാടിക്കായി ഇതുവരെ സർക്കാർ ഖജനാവിൽ നിന്നും ചെലവഴിച്ചത് 20.29 കോടി രൂപ. 2022-23 ബജറ്റിനോടൊപ്പം ധനമന്ത്രി ബാലഗോപാൽ അവതരിപ്പിച്ച സമർപ്പിച്ച വാർഷിക പദ്ധതിയിലാണ് ‘നാം മുന്നോട്ട്’ പരിപാടിക്കായി ചെലവാക്കിയ കണക്കിന്റെ വിശദാംശങ്ങൾ വ്യക്തമാക്കിയത്.

സിഡിറ്റ് ആണ് പരിപാടിയ്ക്ക് സാങ്കേതിക സഹായം നൽകുന്നത്. സർക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുക, ജനതാൽപര്യം അറിയുക, പരാതി പരിഹാരം നടത്തുക എന്നിവയ്ക്കായാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന ടെലിവിഷൻ പരിപാടിയായ ‘നാം മുന്നോട്ട്’ ആരംഭിച്ചത്. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് നിർമ്മിക്കുന്ന ഈ പ്രതിവാര സംവാദ പരിപാടി, വിവിധ മലയാളം ചാനലുകളിൽ അരമണിക്കൂർ ദൈർഘ്യത്തിലാണ് സംപ്രേക്ഷണം ചെയ്യുന്നത്.

തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപക പരിശോധന

2017–18 മുതൽ 2021-22 വരെ ‘നാം മുന്നോട്ട്’ പരിപാടിക്കായി 20.29 കോടി രൂപ ചെലവായതായാണ് ബജറ്റ് രേഖകളിൽ നിന്ന് വ്യക്തമാകുന്നത്. കൂടാതെ, ഈ സാമ്പത്തിക വർഷം 5 കോടി രൂപയാണ് പ്രസ്തുത പരിപാടിക്കായി നീക്കി വച്ചിരിക്കുന്നത്. സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടു നിൽക്കുമ്പോഴും ജനത്തിന് യാതൊരു പ്രയോജനവും ലഭിക്കാത്ത ഈ ടിവി ഷോയ്ക്കായി കോടികൾ മുടക്കുന്നതിനെതിരെ ഉയരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button