KeralaLatest NewsNews

സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും വെറ്റിനറി ആംബുലൻസ് നൽകും: മന്ത്രി ജെ ചിഞ്ചുറാണി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും വെറ്റിനറി ആംബുലൻസ് സൗകര്യം നൽകുമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. വെറ്റിനറി ഡോക്ടർമാർക്ക് രാത്രികാലങ്ങളിൽ അടിയന്തര ഘട്ടത്തിൽ സഞ്ചരിക്കുന്നതിന് ആംബുലൻസ് സൗകര്യം പ്രയോജനപ്പെടുമെന്നും ജില്ലകളിലേയ്ക്ക് ടെലി വെറ്റിനറി യൂണിറ്റ് വാഹനം നൽകുമെന്നും മന്ത്രി അറിയിച്ചു. ചാലക്കുടി മൃഗാശുപത്രിയുടെ ശിലാസ്ഥാപനവും മൃഗ സംരക്ഷണ സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

Read Also: രമ്യ ഹരിദാസിന്റെ നേതൃത്വത്തില്‍ ബാരിക്കേഡുകള്‍ മാറ്റി: ടോള്‍ നല്‍കാതെ ബസുകള്‍ കടത്തിവിട്ടു, പ്രതിഷേധം ശക്തം

ക്ഷീര-മൃഗ സംരക്ഷണ മേഖലയിൽ നിരവധി പദ്ധതികൾ സർക്കാർ ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ട്. കൃഷി ചെയ്യാതെ കിടക്കുന്ന സ്ഥലങ്ങളിൽ തീറ്റപ്പുൽ കൃഷി ചെയ്യുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്നും ഇതിനായി കൃഷിമന്ത്രിയുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. ചോളം, സോയാബീൻ എന്നിവ സംസ്ഥാനത്ത് കൃഷി ചെയ്യുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലുണ്ട്. പാലിന്റെ വില വർധിപ്പിക്കാതെ തന്നെ ക്ഷീരകർഷകർക്ക് മൃഗങ്ങൾക്കുള്ള തീറ്റ വാങ്ങുന്നത് എങ്ങനെ ലാഭകരമാക്കാം എന്ന കാര്യം സർക്കാരും മൃഗ സംരക്ഷണ വകുപ്പും ആലോചിച്ചു വരികയാണെന്നും ചിഞ്ചുറാണി വ്യക്തമാക്കി.

മൃഗങ്ങൾക്കുളള പ്രതിരോധ വാക്‌സിൻ നൽകാനുള്ള സത്വര നടപടികൾ സ്വീകരിക്കും. കഴിഞ്ഞ വർഷം പുതുതായി 50 വെറ്റിനറി ഡോക്ടർമാരുടെ സേവനം വിനിയോഗിച്ച് കഴിഞ്ഞതായും മന്ത്രി അറിയിച്ചു. മൃഗസംരക്ഷണ ക്ഷീരവികസന മേഖലകളിലെ സമഗ്ര മാറ്റമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ക്ഷീര കർഷകർക്ക് ഒപ്പം സർക്കാർ എക്കാലവും ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read Also: ‘പുടിനു മേൽ താങ്കൾക്ക് അത്രയ്ക്ക് സ്വാധീനമുള്ളതല്ലേ? യുദ്ധം നിർത്താൻ ആവശ്യപ്പെടൂ’ : മോദിയോട് ഡെന്മാർക്ക് പ്രധാനമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button