Latest NewsKeralaNews

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാനാവശ്യപ്പെടുന്നവർക്ക് വേറെ ഉദ്ദേശം: ഡബ്ല്യൂസിസിക്കെതിരെ വിമർശനവുമായി സജി ചെറിയാൻ

തിരുവനന്തപുരം: ഡബ്ല്യൂസിസിക്കെതിരെ വിമർശനവുമായി മന്ത്രി സജി ചെറിയാൻ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന് ഡബ്ല്യൂസിസി ആവർത്തിച്ച് ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് സജി ചെറിയാൻ വിമർശനവുമായി രംഗത്തെത്തിയത്. റിപ്പോർട്ട് പുറത്ത് വിടാനാവശ്യപ്പെടുന്നവർക്ക് വേറെ ഉദ്ദേശമാണെന്നും മന്ത്രി പറഞ്ഞു.

Read Also: അക്ഷയതൃതീയ: സ്വർണ്ണ വിപണിയിൽ നടന്നത് റെക്കോർഡ് വിൽപ്പന

റിപ്പോർട്ട് പുറത്തുവിടേണ്ടതില്ലെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ട്. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് സുരക്ഷിതത്വം ലഭിക്കണമെന്നതാണ് പ്രധാന ഉദ്ദേശം. സർക്കാരാണ് റിപ്പോർട്ട് പുറത്ത് വിടണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. റിപ്പോർട്ടിലെ ഉള്ളടക്കം സർക്കാർ അംഗീകരിച്ചാണ് തുടർ നടപടികളിലേക്ക് നടക്കുന്നത്. റിപ്പോർട്ട് പുറത്ത് വിടുകയെന്നതിനേക്കാൾ ഹേമാ കമ്മിറ്റിയുടെ ശുപാർശകൾ നടപ്പിലാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അറിയിച്ചു. സിനിമാ മേഖലയിലെ ജോലിക്ക് കരാർ ഉൾപ്പെടെ പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: അമ്മയുടെ അംഗത്വത്തില്‍ നിന്ന് ഒഴിവാക്കി തരണം: അംഗത്വത്തിനായി അടച്ച ഒരു ലക്ഷം രൂപ തിരിച്ചു തരേണ്ടെന്ന് ഹരീഷ് പേരടി

shortlink

Related Articles

Post Your Comments

Related Articles


Back to top button