
കൊച്ചി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയില്‍ സജീവമായി രംഗത്തിറങ്ങുമെന്ന പ്രഖ്യാപനവുമായി സില്‍വര്‍ ലൈന്‍ വിരുദ്ധ സമിതി.
മണ്ഡലത്തില്‍ മുഴുവന്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കാനാണ് പദ്ധതി. ശനിയാഴ്ച കണ്‍വെന്‍ഷനുകള്‍ ആരംഭിക്കും. തൃക്കാക്കരയില്‍ മത്സരിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും പ്രത്യേക പിന്തുണ നല്‍കില്ലെന്നും സമിതി വ്യക്തമാക്കി.
സില്‍വര്‍ ലൈന്‍ മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാകുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും നേതാക്കളും പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സില്‍വര്‍ ലൈന്‍ വിരുദ്ധ സമിതിയുടെ തീരുമാനവും പുറത്തെത്തുന്നത്.
Post Your Comments