KeralaLatest NewsIndia

ശ്രീനിവാസൻ വധം: വെട്ടിയ രണ്ടാമനുൾപ്പടെ മൂന്നു പേർ പിടിയിൽ, ഒരാൾ റിയൽ എസ്റ്റേറ്റ് ഏജന്റ്: വിമർശനവുമായി പ്രശാന്ത് ശിവൻ

'ഒറ്റവാക്കിൽ പറഞ്ഞാൽ , ഈ കുറ്റകൃത്യത്തിന്റെ ലോക്കൽ ഫണ്ടർ. അങ്ങനെ പണം എറിയാനും മാത്രം ആരാണിയാൾ?'

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ മൂന്നു പേർ കൂടി പിടിയിൽ. ശ്രീനിവാസനെ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ പ്രതി ഉൾപ്പടെയാണ് പിടിയിലായത്. മൂന്നു പേരാണ് ശ്രീനിവാസനെ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. ഇതിൽ ഒരാളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. രണ്ടാമനാണ് ഇപ്പോൾ പിടിയിലായത്. കൃത്യം നടത്തിയ ഒരാൾ കൂടി ഇനി പിടിയിലാവാനുണ്ട്. പട്ടാമ്പി സ്വദേശിയായ പോപ്പുലർഫ്രണ്ട് പ്രവർത്തകനാണ് പിടിയിലായത്.

ഇയാൾക്ക് സഹായം ചെയ്തു കൊടുക്കുകയും പ്രതികൾ ഉപയോഗിച്ച വാഹനം പൊളിക്കാൻ കൊടുക്കുകയും ചെയ്തവരാണ് പിടിയിലായ മറ്റു രണ്ടു പേർ. ഇതിൽ ഒരാൾ പ്രമുഖ യു ട്യൂബറും റിയൽ എസ്റ്റേറ്റ് ഏജന്റുമായ നൗഷാദ് ആണ്. കേസിൽ ഇതുവരെ 16 പേരാണ് അറസ്റ്റിലായത്. ഇവരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തുന്നതോടെ എണ്ണം 19 ആവും.

അതേസമയം, റിയൽ എസ്റ്റേറ്റ് ഏജന്റ് നൗഷാദിനെ അറസ്റ്റ് ചെയ്തതോടെ സംഭവത്തിൽ വലിയ ഗൂഢാലോചന ആരോപിക്കുകയാണ് യുവമോർച്ച സംസ്ഥാന നേതാവ് പ്രശാന്ത് ശിവൻ. ലാൻഡ് ജിഹാദ് എന്നത് ഉള്ളതാണെന്നും അതിന്റെ ഏജന്റാണ് അറസ്റ്റിലായ നൗഷാദെന്നും പ്രശാന്ത് ശിവൻ ആരോപിച്ചു.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:

ലാൻഡ് ജിഹാദ് എന്ന് കേൾക്കുമ്പോൾ പുച്ഛം ചുണ്ടിന്റെ ഒരു കോണിൽ ചിരിയായി ഊറുന്ന എല്ലാ മതേതരന്മാരും ഇതൊന്ന് ശ്രദ്ധിച്ചു വായിക്കുക :
ഈ ചിത്രത്തിൽ കാണുന്ന ആൾ ഒരു RSSകാരനെ കൊലപ്പെടുത്തിയ കേസിലെ വെറുമൊരു കൂട്ടുപ്രതി അല്ല…
ഇന്ത്യൻ സാമ്പത്തിക രംഗത്തെ തകിടം മറിക്കാൻ പോന്ന ഗൂഡാലോചനയുടെ ഒരറ്റം ആണ്.

ശ്രീനിയേട്ടന്റെ അരുംകൊലയുമായി ബന്ധപ്പെട്ട്, പാലക്കാട്ടുകാരൻ നൗഷാദ് എന്ന റിയൽ എസ്റ്റേറ്റ് ഏജന്റ്നെ പോലീസ് അറസ്റ്റ് ചെയ്യുമ്പോൾ, പുറത്തുവരുന്നത് ലാൻഡ് ജിഹാദ് എന്ന ഭീഷണിയുടെ പൊതുസമൂഹം ഇതുവരെ കണ്ടിട്ടില്ലാത്ത മറ്റൊരു മുഖമാണ്. കൊലപാതകത്തിന് മുൻപും ശേഷവും അക്രമികളെ ചെല്ലും ചെലവും കൊടുത്ത് പാർപ്പിക്കുകയും, കൊലപാതകത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും സാധനസാമഗ്രികളും ഒരുക്കിക്കൊടുക്കുകയും ചെയ്തു എന്നതാണ് ഇയാളുടെ കുറ്റം. ഒറ്റവാക്കിൽ പറഞ്ഞാൽ , ഈ കുറ്റകൃത്യത്തിന്റെ ലോക്കൽ ഫണ്ടർ.
അങ്ങനെ പണം എറിയാനും മാത്രം ആരാണിയാൾ?

കേരളത്തിൽ വന്നിറങ്ങിയതായി അന്നത്തെ മുഖ്യമന്ത്രി ശ്രീമാൻ VS അച്യുതാനന്ദൻ സാക്ഷ്യപ്പെടുത്തിയ രണ്ടു കണ്ടെയ്നർ കള്ളനോട്ടുകളുടെ വരവോടെ കൂണ് പോലെ മുളച്ചു പൊന്തിയ പരശതം മുസ്ലിം റിയൽ എസ്റ്റേറ്റ് ബിസിനസ്കാരിൽ ഒരാൾ.
ചുരുക്കിപ്പറഞ്ഞാൽ, എന്താണ് ലാൻഡ് ജിഹാദ് എന്നതിന്റെ, എന്തിനാണ് ലാൻഡ് ജിഹാദ് എന്നതിന്റെ ഒരു ലൈവ് ഡെമോൺസ്ട്രേഷൻ ആണ് ഇപ്പോൾ മലയാളി കണ്ടുകൊണ്ടിരിക്കുന്നത്.

പറയാനുള്ളത് ഈ നാട്ടിലെ സമാധാന പ്രേമികളായ രാജ്യസ്നേഹികളായ സാധാരണ മനുഷ്യരോടാണ്. നിങ്ങളും നിങ്ങളുടെ പൂർവികരും ചോര നീരാക്കി ഉണ്ടാക്കിയ ഭൂമിക്ക് ആരെങ്കിലും വന്നു മോഹവില പറയുമ്പോൾ ഓർക്കുക , നിങ്ങൾ ആ പണം കറൻസി ആയി കൈനീട്ടി വാങ്ങുകയാണെങ്കിൽ , നിങ്ങൾക്ക് കിട്ടുന്നത് പാകിസ്ഥാന്റെ ചിലവിൽ ചൈനയുടെ കള്ളകമ്മട്ടത്തിൽ അടിച്ച സൂപ്പർ നോട്ടുകളാണ്. ഈ മാതൃഭൂമിയെ വ്യഭിചരിച്ച പണമാണത്.

അതുപോലെ, വലിയ ലാഭത്തിൽ, ഏറ്റവും കുറഞ്ഞ വിലയിൽ ആരെങ്കിലും നിങ്ങൾക്ക് ഭൂമി ഓഫർ ചെയ്യുമ്പോൾ ഓർക്കുക – അവൻ നിങ്ങളോട് ചോദിക്കുന്നത് മുഴുവൻ നിയമപരമായ വൈറ്റ് മണി ആയിരിക്കും. ആ പണം ഉപയോഗിക്കപ്പെടുന്നത്, ഇനിയും ഒരുപാട് ശ്രീനിവാസൻമാരെ കൊലയ്ക്ക് കൊടുക്കാനും, മാറാടുകൾ ആവർത്തിക്കാനും, ഈ രാജ്യത്തുടനീളം ബോംബ് വയ്ക്കാനുമാണ്…

എന്നാൽ, റിയൽ എസ്റ്റേറ്റ് കച്ചവടക്കാരനായ നൗഷാദ്, മലയാള മാധ്യമങ്ങളുടെ കണ്ണിൽ വെറും ഒരു വ്ലോഗറാണ്.
എന്തൊരു നിഷ്കളങ്കത!
മതേതരത്വത്തിൽ വിശ്വസിക്കുന്ന ഈ നാട്ടിലെ അടിസ്ഥാന ജനമേ , നിങ്ങളുടെ കാലിനടിയിലെ മണ്ണ് ഒലിച്ചുപോവുകയാണ് .
ജിഹാദികളും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളും ചേർന്ന്, നിങ്ങൾക്കുള്ള mass grave കൾ കുഴിക്കുകയാണ്.
ജാഗ്രത! ജാഗ്രത! ജാഗ്രത !!

shortlink

Related Articles

Post Your Comments

Related Articles


Back to top button