ന്യൂഡൽഹി: ജർമ്മനി, ഡെൻമാർക്ക് എന്നീ രാജ്യങ്ങളിലേക്കുള്ള വിജയകരമായ സന്ദർശനത്തിനു ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്രാൻസിലേക്ക്. പാരിസിൽ വച്ച് ഇന്ന് അദ്ദേഹം ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവൽ മക്രോണിനെ കാണും.
ഇന്ത്യ-ഫ്രാൻസ് ഇനി രാഷ്ട്രങ്ങൾ തമ്മിൽ നിലനിൽക്കുന്ന ഉഭയകക്ഷി സഹകരണത്തെ കുറിച്ച് വിലയിരുത്തിയ ശേഷം, രണ്ടു പേരും ആഗോളവും പ്രാദേശികവുമായ വിഷയങ്ങളെപ്പറ്റി ചർച്ച ചെയ്യും.’ആഗോള വ്യവസ്ഥയെക്കുറിച്ച് ഇന്ത്യയും ഫ്രാൻസും ഒരുപോലത്തെ കാഴ്ചപ്പാടുള്ളവരാണ് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെ, ഇരുരാജ്യങ്ങളും തമ്മിൽ വളരെ അടുത്ത സഹകരണം ആവശ്യമാണ്.’ ഫ്രാൻസിലേക്ക് പുറപ്പെടുന്നതിനു മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
ഏതാണ്ട് പത്ത് ദിവസം മുൻപ് വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇമ്മാനുവൽ മക്രോണിനെ ഇത്രയും പെട്ടെന്ന് സന്ദർശിക്കുന്നത് രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുമെന്നും, കൂടാതെ വ്യക്തിപരമായ ആശംസകൾ അറിയിക്കാൻ കൂടിയുള്ള അവസരം തനിക്ക് നൽകുമെന്നും, നരേന്ദ്രമോദി പറഞ്ഞു.
Post Your Comments