ആന്റിഗ്വെ: നിശ്ചിത ഓവര്‍ ക്രിക്കറ്റിൽ വെസ്റ്റ് ഇന്‍ഡീസിനെ നിക്കോളാസ് പുരാന്‍ നയിക്കും. കീറോൺ പൊള്ളാര്‍ഡ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് പിന്നാലെയാണ് പുരാനെ ക്യാപ്റ്റനായി വിന്‍ഡീസ് ബോർഡ് പ്രഖ്യാപിച്ചത്. ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പ്, അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പ് എന്നിവയ്ക്കുള്ള വിന്‍ഡീസ് ടീമിനെ പുരാന്‍ നയിക്കും.
നേരത്തെ, പൊള്ളാര്‍ഡിന്റെ അഭാവത്തില്‍ ഓസ്‌ട്രേലിയക്കെതിരെ നയിച്ചപ്പോള്‍ വിന്‍ഡീസ് പരമ്പര നേടാനായിരുന്നു. പൊള്ളാര്‍ഡ് ക്യാപ്റ്റനായിരുന്നപ്പോള്‍ ഉപനായകനായിരുന്നു പുരാന്‍. ഈ മാസവസാനം നെതര്‍ലന്‍ഡ്‌സിനെതിരെ നടക്കുന്ന ഏകദിന പരമ്പരയിലാണ് പുരാന്‍ നായകസ്ഥാനം ഔദ്യോഗികമായി ഏറ്റെടുക്കുക.
Read Also:- ഐപിഎല്ലില്‍ സ്ഥിരത പുലര്‍ത്തിയിട്ടുള്ള താരങ്ങളെ തിരഞ്ഞെടുത്ത് പ്രഗ്യാന്‍ ഓജ
അതേസമയം, ക്യാപ്റ്റനാവുന്നത് അഭിമാനമാണെന്ന് പുരാന്‍ പ്രസ്താവനയില്‍ അറിയിച്ചു. ‘വിന്‍ഡീസ് ക്രിക്കറ്റിലെ ഇതിഹാസങ്ങളുടെ പാത പിന്തുടരാന്‍ കഴിയുകയെന്നത് ഭാഗ്യമാണ്. മതിപ്പുണ്ടാക്കുന്ന സ്ഥാനമാണിത്’ പുരാന്‍ പറഞ്ഞു.
Post Your Comments