ThiruvananthapuramLatest NewsKeralaNattuvarthaNews

മ​ദ്യ​ല​ഹ​രി​യി​ൽ ഭാ​ര്യാ പി​താ​വി​ന്‍റെ​യും ബ​ന്ധു​വി​ന്‍റെ​യും വീ​ട് അ​ടി​ച്ചു ത​ക​ർ​ത്ത കേ​സ് : പ്രതി പിടിയിൽ

ച​ന്ത​വി​ള യു​പി സ്‌​കൂ​ളി​നു സ​മീ​പം നൗ​ഫി​ൽ മ​ൻ​സി​ലി​ൽ റ​ഹീ​സ് ഖാ​നെ(29)​യാ​ണ് പൊ​ലീ​സ് അറസ്റ്റ് ചെയ്തത്

പോ​ത്ത​ൻ​കോ​ട്: മ​ദ്യ​ല​ഹ​രി​യി​ൽ ഭാ​ര്യാ പി​താ​വി​ന്‍റെ​യും ബ​ന്ധു​വി​ന്‍റെ​യും വീ​ട് അ​ടി​ച്ചു ത​ക​ർ​ത്ത കേ​സി​ലെ പ്ര​തി​ അറസ്റ്റിൽ. ച​ന്ത​വി​ള യു​പി സ്‌​കൂ​ളി​നു സ​മീ​പം നൗ​ഫി​ൽ മ​ൻ​സി​ലി​ൽ റ​ഹീ​സ് ഖാ​നെ(29)​യാ​ണ് പൊ​ലീ​സ് അറസ്റ്റ് ചെയ്തത്. പോ​ത്ത​ൻ​കോ​ട് പൊ​ലീ​സാണ് പ്രതിയെ പിടികൂടിയത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​രു മ​ണി​യോ​ടെ​യാ​യി​രു​ന്നു കേസിനാസ്പദമായ സം​ഭ​വം. സ്ഥി​ര​മാ​യി മ​ദ്യ​പി​ച്ച് വീ​ട്ടി​ൽ പ്ര​ശ്‌​ന​മു​ണ്ടാ​ക്കു​ന്ന ഇ​യാ​ൾ വാ​ളു​മാ​യെ​ത്തി ഭാ​ര്യ​യെ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യതിനെ തുടർന്ന്, ഭാ​ര്യാ പി​താ​വ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യിരുന്നു. ഇതാ​ണ് പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണ​മാ​യ​ത്.

Read Also : വരണ്ട തൊണ്ടയ്ക്ക് പെട്ടെന്നുള്ള പരിഹാരം..

തു​ട​ർ​ന്ന്, ഇ​യാ​ൾ ര​ണ്ട് സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​ ഭാ​ര്യാ പി​താ​വി​ന്‍റെ വീ​ട് അ​ടി​ച്ചു ത​ക​ർ​ക്കുകയായിരുന്നു. ജ​നാ​ല​ക​ളും വാ​തി​ലും ടി​വി ഉ​ൾ​പ്പെ​ടെ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ശു​ചി മു​റി​യും പൂ​ർ​ണ​മാ​യും ത​ക​ർ​ത്തു. തു​ട​ർ​ന്ന്, ഇ​വ​ർ ക​ണി​യാ​പു​രം മു​സ്‌​ലിം സ്‌​കൂ​ളി​നു സ​മീ​പം താ​മ​സി​ക്കു​ന്ന ഭാ​ര്യ​യു​ടെ ബ​ന്ധു സ​ക്കീ​റി​ന്‍റെ വീ​ടും വാ​ഹ​ന​വും അ​ടി​ച്ചു ത​ക​ർ​ത്തി​രു​ന്നു.

പോ​ത്ത​ൻ​കോ​ട് സി​ഐ മി​ഥു​ൻ, എ​സ്ഐ രാ​ജീ​വ് എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button