വാഹന വില്പനയിൽ മികച്ച നേട്ടവുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ഏപ്രിൽ മാസത്തെ വാഹന വില്പനയുമായി ബന്ധപ്പെട്ട കണക്കാണ് കമ്പനി പുറത്തുവിട്ടത്. ഏപ്രിൽ മാസം വിറ്റഴിച്ച 45,640 യൂണിറ്റുകളിൽ 25 ശതമാനം വർദ്ധനവാണ് മഹീന്ദ്ര നേടിയത്.
ആഭ്യന്തര വിപണിയിലെ പാസഞ്ചർ വാഹന വില്പന 22, 526 യൂണിറ്റാണ്. കഴിഞ്ഞ വർഷം ഏപ്രിലിൽ ഇത് 18,285 ആയിരുന്നു. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 23 ശതമാനം വർദ്ധനവാണ് ഉണ്ടായത്. ഇന്ത്യയിൽ ഏറെ ജനപ്രീതിയുള്ള എസ്യുവി വിഭാഗത്തിൽ ഏപ്രിൽ മാസം 22 ശതമാനമാണ് വർദ്ധനവ് രേഖപ്പെടുത്തിയത്. യുവി, കാറുകൾ, വാനുകൾ എന്നിവയുൾപ്പെടെ 22,526 വാഹനങ്ങളാണ് വിറ്റഴിക്കാൻ കഴിഞ്ഞത്.
Also Read: നിയന്ത്രണം വിട്ട കാറിടിച്ച് ഒടിഞ്ഞ വൈദ്യുതി പോസ്റ്റ് കാറിലേക്ക് തന്നെ പതിച്ചു
‘നിലവിൽ മഹീന്ദ്ര ഉൽപന്നങ്ങൾക്ക് വിപണിയിൽ ശക്തമായ ഡിമാൻഡ് ഉണ്ട്. ചൈനയിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ കാരണം സപ്ലൈ ചെയിനുമായി ബന്ധപ്പെട്ട് നിരവധി വെല്ലുവിളികൾ നേരിട്ടെങ്കിലും ഇത് സൂക്ഷ്മമായി നിരീക്ഷിച്ച് ഉചിതമായ തിരുത്തൽ നടപടികൾ സ്വീകരിക്കും’, മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമാറ്റിക് ഡിവിഷൻ പ്രസിഡന്റ് വിജയ് നക്ര പറഞ്ഞു.
Post Your Comments