KeralaLatest NewsNews

ഭൂമിയുടെ ഉടമസ്ഥാവകാശം ആധാറുമായി ബന്ധിപ്പിക്കുന്ന ജോലികൾ ഉടൻ

 

കൊല്ലം: എല്ലാ ഭൂ ഉടമകൾക്കും ആധാർ അധിഷ്ഠിത ഒറ്റ തണ്ടപ്പേർ (യുണീക്) നടപ്പാക്കുന്നതിന്റെ ഭാഗമായി, ഭൂമിയുടെ ഉടമസ്ഥാവകാശം ആധാറുമായി ബന്ധിപ്പിക്കുന്ന ജോലികൾ ഉടൻ തുടങ്ങാൻ തീരുമാനം. ഒരാളിന്റെ ഉടമസ്ഥതയിലുള്ള ഓരോ ഭൂമിക്കും വ്യത്യസ്ത തണ്ടപ്പേർ എന്ന നിലവിലെ സംവിധാനം ഇതോടെ മാറും. ഒരു ഭൂ ഉടമയ്ക്ക് ഒരു തണ്ടപ്പേർ മാത്രമാകുകയും അയാളുടെ എല്ലാ ഭൂമിയും ഈ തണ്ടപ്പേരിനുകീഴിൽ വരുകയും ചെയ്യും. 12 അക്കമുള്ളതാണ് പുതിയ തണ്ടപ്പേർ.

ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിച്ച രീതിയില്‍ തന്നെയാണ് ഈ പദ്ധതിയും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിനായി വിശദമായ മാർഗരേഖ ഉടൻ പുറത്തിറക്കും.

ഈ പദ്ധതി നടപ്പാക്കുന്നതോടെ, ഒരാൾക്ക് കേരളത്തിൽ എത്ര ഭൂമിയുണ്ടെന്ന് ഒറ്റ ക്ലിക്കിൽ കണ്ടെത്താനും കഴിയും. പദ്ധതിയുടെ ഉദ്ഘാടനം 16-ന് മുഖ്യമന്ത്രി പിണറായി വിജയൻ കൽപ്പറ്റയിൽ നിർവഹിക്കും. ലാൻഡ് റവന്യൂ കമ്മിഷണറുടെ മേൽനോട്ടത്തിൽ ട്രയൽ റൺ പൂർത്തിയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button