ആലപ്പുഴ: കേരളത്തില്‍ ആദ്യമായി ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യ വിഷാബാധയേറ്റ് യുവാവ് മരിച്ച കേസില്‍ നീതി ലഭിച്ചില്ലെന്ന് കുടുബം. ആലപ്പുഴ ചെറുതന സ്വദേശി സച്ചിന്‍ മാത്യുവിന്റെ മരണം കഴിഞ്ഞു പത്ത് വര്‍ഷം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. 2012 ജൂലൈ 23 ആയിരുന്നു സച്ചിന്‍ മരണപ്പെട്ടത്.
തിരുവനന്തപുരം വഴുതക്കാടുള്ള ഹോട്ടലില്‍ നിന്നും ഷവര്‍മ വാങ്ങി കഴിച്ചതാണ് സച്ചിനെ മരത്തിലേക്ക് എത്തിച്ചത്. സച്ചിന് പുറമെ 38 പേര്‍ക്ക് ഷവര്‍മയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റിരുന്നു. സംഭവം നടന്ന്, പത്ത് വര്‍ഷം കഴിഞ്ഞിട്ടും കേരളത്തിലെ ആദ്യ ഷവര്‍മ മരണത്തിന്റെ അന്വേഷണം എങ്ങും എത്താതെ ഇഴഞ്ഞുനീങ്ങുകയാണ്.
കൂടാതെ, സച്ചിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ട് ഉള്‍പ്പടെ ആട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും കുടുംബം ആരോപിച്ചു. നിലവില്‍, ഹൈക്കോടതിയിലാണ് കേസ് ഉള്ളത്. ‘ഭക്ഷ്യ സുരക്ഷാ വിഭാഗം അന്ന് കൃത്യമായി നിലപാട് സ്വീകരിച്ചിരുന്നെങ്കില്‍, വീണ്ടും ഒരു കുടുംബത്തിന് നഷ്ടം സഹിക്കേണ്ടിവരില്ലായിരുന്നു’ – സച്ചിന്റെ മാതാപിതാക്കള്‍ പറഞ്ഞു.
സച്ചിന്റെ മരണം മറ്റേതെങ്കിലും ഏജന്‍സി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിലവില്‍, കുടുംബം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. കോടതിയുടെ മേല്‍നോട്ടത്തിനുള്ള അന്വേഷണത്തിനും ആവശ്യപ്പെട്ടിട്ടുണ്ട്. മകന്റെ മരണത്തിന്റെ കാരണക്കാരെ വെളിച്ചത്തു കൊണ്ടുവരണമെന്നും പിതാവ് ആവശ്യപ്പെട്ടു.
Post Your Comments