KeralaLatest News

ചെറുവത്തൂരിലെ ഷവർമ ഭക്ഷ്യവിഷബാധ: എഡിഎം ജില്ലാ കലക്ടർക്ക് അന്വേഷണ റിപ്പോർട്ട്‌ സമർപ്പിച്ചു

കാസർഗോഡ്:  ചെറുവത്തൂരിലെ ഭക്ഷ്യവിഷബാധയിൽ എഡിഎം ജില്ലാ കലക്ടർക്ക് അന്വേഷണ റിപ്പോർട്ട്‌ സമർപ്പിച്ചു. ലൈസൻസില്ലാതെ സ്ഥാപനം പ്രവർത്തിച്ചതും ഭക്ഷ്യസുരക്ഷാ- ആരോഗ്യവിഭാഗങ്ങൾ കൃത്യമായ സമയങ്ങളിൽ നടത്തേണ്ട പരിശോധനകളുടെ ആവശ്യകതയും ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട്‌ സമർപ്പിച്ചത്.

ഭക്ഷ്യ വിഷബാധയ്ക്ക് കാരണമായ ഷവർമ വിറ്റ ചെറുവത്തൂരിലെ ഐഡിയൽ കൂൾബാർ ലൈസൻസ് കാലാവധി പൂർത്തിയായിട്ടും പ്രവർത്തിച്ചിരുന്നു. അതിനിടെ, വിവിധ ആശുപത്രിയിൽ ചികിൽസയിൽ ഉള്ളവരുടെ എണ്ണം 13 ആയി കുറഞ്ഞു. ഇന്നലെ 21 പേരാണ് ആശുപത്രി വിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button