Latest NewsIndia

ഈദ് ദിനത്തിൽ ജോധ്പൂരിൽ നടന്നത് സമാനതകളില്ലാത്ത ആക്രമണം: കുട്ടികളുൾപ്പെടെ സാധാരണക്കാർക്ക് ക്രൂരമർദ്ദനം,141പേർ അറസ്റ്റിൽ

പകൽ 11 മണിയോടടുത്ത്, ആഹാരം കഴിക്കാൻ അച്ഛനെ വിളിക്കാൻ പോയതാണ് ഹോന്ന. ഇതിനിടയിൽ, അക്രമികൾ വടിവച്ച് ഹോന്നയെ തല്ലിച്ചതയ്‌ക്കുകയായിരുന്നു.

ജയ്പൂർ: ഈദ് ദിനത്തിൽ ജോധ്പൂരിലുണ്ടായ സംഘർഷത്തിൽ ഇതുവരെ അറസ്റ്റിലായത് 141 മതമൗലിക വാദികൾ. ജോധ്പൂർ ഡിജിപി എംഎൽ ലേത്തർ ആണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തിൽ കൂടുതൽ പേർ ഇനിയും പിടിയിലാകാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അറസ്റ്റിലായവരിൽ 133 പേർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 151ാം വകുപ്പ് പ്രകാരം ആണ് കേസ് എടുത്തിരിക്കുന്നത്. ബാക്കിയുള്ള എട്ട് പേർക്കെതിരെ മറ്റ് വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ എട്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ജോധ്പൂരിൽ ഈദ് ദിനത്തിൽ തീവ്ര ഇസ്ലാമിസ്റ്റുകൾ അക്രമിച്ചത് സാധാരണക്കാരെയാണെന്നാണ് ആരോപണം. നിരവധി ഹിന്ദു കുടുംബങ്ങൾക്ക് ആക്രമണം നേരിട്ടതായാണ് വീഡിയോകൾ പ്രചരിക്കുന്നത്. അക്രമത്തിനിടെ ഉണ്ടായ വേദനാജനകമായ അക്രമങ്ങളുടെ കഥകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. അക്രമാസക്തരായ ജനക്കൂട്ടം കുട്ടികളെപ്പോലും വെറുതെവിട്ടില്ലെന്നും ക്രൂരമായി ആക്രമിച്ചെന്നും പ്രദേശവാസികൾ പറയുന്നു.

അക്രമത്തിനിടെ, ഏഴു വയസുകാരിയെ പോലും ക്രൂരമായി തല്ലിച്ചതച്ച് മൃത പ്രാണയാക്കി ഉപേക്ഷിച്ചു. മർദ്ദനമേറ്റവരിൽ ഒരാൾ ഘണ്ടാഘറിനടുത്തുള്ള ഗഞ്ച ബസാർ സ്വദേശിയായ ദീപകാണ്. മുത്തച്ഛന് മരുന്ന് വാങ്ങാൻ വീട്ടിൽ നിന്നിറങ്ങിയതായിരുന്നു. എന്നാൽ, അക്രമം കണ്ടതോടെ വീട്ടിലേക്ക് മടങ്ങുന്നതാണ് നല്ലതെന്ന് കരുതി. ബൈക്ക് വീട്ടിലേക്ക് തിരിച്ചെങ്കിലും ആൾക്കൂട്ടത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞില്ല. ദീപകിനെ കണ്ട അക്രമികൾ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.

അക്രമികളിൽ ഒരാൾ ദീപക്കിനെ മുതുകിൽ കുത്തിപ്പരിക്കേൽപ്പിച്ചു. പിന്നീട്, തിരക്കിയെത്തിയ വീട്ടുകാരാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്.  ശസ്ത്രക്രിയ നടത്തിയാണ് മുതുകിൽ തറച്ച കത്തി പുറത്തെടുത്തത്. നിലവിൽ, അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്. 7 വയസ്സുള്ള ഒരു പെൺകുട്ടിയും ഈ അക്രമാസക്തമായ ജനക്കൂട്ടത്തിന് ഇരയായി. ഏഴുവയസ്സുകാരി ഹോന്ന സിങ്‌വിയ്‌ക്കാണ് മർദ്ദനമേറ്റത്. പിതാവ് പവൻ സിംഗ്‌വിക്ക് പലചരക്ക് കടയുണ്ട് . പകൽ 11 മണിയോടടുത്ത്, ആഹാരം കഴിക്കാൻ അച്ഛനെ വിളിക്കാൻ പോയതാണ് ഹോന്ന. ഇതിനിടയിൽ, അക്രമികൾ വടിവച്ച് ഹോന്നയെ തല്ലിച്ചതയ്‌ക്കുകയായിരുന്നു.

മറ്റൊരു കടയുടമ അജയ് പുരോഹിത്, കുട്ടിയെ രക്ഷപ്പെടുത്താൻ എത്തിയെങ്കിലും ജനക്കൂട്ടം ഇരുവരെയും ക്രൂരമായി മർദ്ദിച്ചു. എഞ്ചിനീയറായ അമിത് ആദിനാഥ് നഗർ പാൽ റോഡിലെ താമസക്കാരനാണ്. ചൊവ്വാഴ്ച ജോലിക്ക് പോകാനിറങ്ങിയ അമിത് പ്രാവ് ചൗക്കിന് സമീപത്ത് കൂടി പോകുമ്പോൾ അക്രമികൾ തടഞ്ഞ് നിർത്തി ബൈക്കിന് തീയിടുകയായിരുന്നു. അപകടത്തിൽ അമിതിന്റെ കാലുകൾക്കും കൈകൾക്കും വയറിനും പൊള്ളലേറ്റു. മഹാത്മാഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ് അമിത്.

പോലീസ് വടികൊണ്ട് അക്രമികൾ പോലീസിനെ മർദ്ദിക്കുന്ന മറ്റൊരു ചിത്രം കൂടി പുറത്തുവന്നിട്ടുണ്ട്. പുലർച്ചെ 5 മണിക്ക്, ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന മുകുൾ ബൊഹ്‌റ എന്ന 18 കാരന്റെ കാൽ അക്രമികൾ തല്ലിയൊടിച്ചു. ഇപ്പോൾ മഹാത്മാഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ് മുകുൾ. സംഘർഷത്തിൽ ഒൻപത് പോലീസുകാർക്കാണ് പരിക്കേറ്റത്. ഇതിൽ മൂന്ന് പേർ ഇപ്പോഴും ചികിത്സയിലാണ്. ഗുരുതരാവസ്ഥയിലായിരുന്ന ഇവർ അപകടനില തരണം ചെയ്തിട്ടുണ്ട്. പ്രദേശത്ത് ഇപ്പോഴും സംഘർഷ സാദ്ധ്യത നിലനിൽക്കുന്നുണ്ട്.

മേഖലയിൽ സമാധാനം ഉറപ്പാക്കാനുള്ള എല്ലാ നടപടികളും പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ടെന്ന് ജോധ്പൂർ ഡിജിപി എംഎൽ ലേത്തർ അറിയിച്ചു. അതേസമയം, കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തു നടന്ന വർഗീയ കലാപത്തിൽ മാധ്യമങ്ങൾ മൗനം പാലിക്കുന്നതിനെതിരെ ബിജെപി രംഗത്തെത്തി. രാജസ്ഥാനിൽ മതമൗലിക വാദികളുടെ ആക്രമണം നടക്കുമ്പോൾ രാഹുൽ ഗാന്ധി ഡിജെ പാർട്ടി ആഘോഷിക്കുന്നതിനെതിരെയും സോഷ്യൽമീഡിയിൽ പ്രതിഷേധം ശക്തമാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഒരു ഈച്ച അനങ്ങിയാൽ പോലും വിവാദമാക്കുന്ന പ്രിയങ്ക ഗാന്ധിയുടെയും, കോൺഗ്രസ് നേതൃത്വത്തിന്റെയും മൗനത്തിനെതിരെ ബിജെപി രംഗത്തെത്തിയിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button