ന്യൂഡൽഹി : ഇതര മതസ്ഥയായ ഏഴാം ക്ലാസുകാരിയെ മതപരിവർത്തനം നടത്തി നാല്പത് വയസ്സുകാരൻ വിവാഹം കഴിച്ചത് വിവാദമാകുന്നു . സംഭവത്തെ തുടർന്ന് പ്രതിഷേധവുമായി വി എച്ച് പി അടക്കമുള്ള ഹിന്ദു സംഘടനകൾ രംഗത്തെത്തി. ഡൽഹി അമാൻ വിഹാറിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് ഏഴാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ 40 കാരനായ മുഹമ്മദ് ഇന്റേസർ ഹുസൈൻ മതപരിവർത്തനം നടത്തിയ ശേഷം വിവാഹം കഴിച്ചത് .
സംഭവമറിഞ്ഞ് ഹിന്ദു സംഘടനാ പ്രവർത്തകർ സ്ഥലത്തെത്തി. എതിർപ്പ് അറിയിച്ചു. ഇതെ തുടർന്ന് സ്ഥലത്ത് സംഘർഷങ്ങൾ രൂക്ഷമായി. തുടർന്ന് വിവരമറിഞ്ഞെത്തിയ പോലീസ് വിവാഹം തടയാനോ , ഹുസൈനെ കസ്റ്റഡിയിലെടുക്കാനോ തയ്യാറാകാതെ പകരം കൂടുതൽ പോലീസ് സേനയെ നിയോഗിക്കുകയും, സെക്ഷൻ 144 പ്രഖ്യാപിക്കുകയുമായിരുന്നു എന്നാണ് ആരോപണം. പെൺകുട്ടിക്ക് പ്രായപൂർത്തിയായതായി കാട്ടാൻ വ്യാജ ആധാർ കാർഡ് തയാറാക്കിയിട്ടുണ്ടെന്നും ബജ്രംഗ്ദൾ പ്രവർത്തകൻ വിശാൽ സിംഗ് ചന്ദൽ പറഞ്ഞു.
ബന്ധുക്കളും പ്രദേശവാസികളും വിവാഹത്തെ ശക്തമായി എതിർത്ത് രംഗത്ത് വന്നിട്ടുണ്ട് . പെൺകുട്ടിയുടെ കുടുംബത്തെയും പോലീസ് സ്ഥലത്ത് നിന്ന് മാറ്റിയിരിക്കുകയാണെന്ന് ആരോപണമുണ്ട് . പെൺകുട്ടി പ്രായപൂർത്തിയാകാത്തതാണെന്ന് പ്രദേശവാസികളും വ്യക്തമാക്കി. പ്രതിഷേധത്തെ തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും, പെൺകുട്ടിയുടെ സ്‌കൂൾ രേഖകളും, ആധാർ കാർഡിന്റെ ആധികാരികതയും പരിശോധിക്കുമെന്ന് ഉറപ്പ് നൽകിയ ശേഷമാണ് പ്രതിഷേധം അവസാനിച്ചത്.
Post Your Comments