പാലക്കാട്: പാലക്കാട് ടൗണ്‍ നോര്‍ത്ത് സബ് ഇന്‍സ്‌പെക്ടര്‍ സുധീഷ് കുമാറിനെതിരെ ഫേസ്ബുക്ക്, വാട്‌സാപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയയിലൂടെ വർഗീയത നിറഞ്ഞ വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ എസ്ഡിപിഐ നേതാക്കൾ അറസ്റ്റിൽ. ഒരാഴ്ചയിലേറെയായി പാലക്കാട് നോര്‍ത്ത് എസ്‌ഐ ക്കെതിരെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെയും, പൊതുസ്ഥലങ്ങളില്‍ പോസ്റ്റുകള്‍ പതിച്ചും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.
രണ്ട് കൊലപാതക ശ്രമ കേസ്സുകളിലെ പ്രതികളായ ബിലാല്‍, അബ്ദുള്‍ റഹിമാന്‍ എന്നിവരെ നോര്‍ത്ത് പോലീസ് അറസ്റ്റു ചെയ്തതിനെതിരെ വളരെ ആസൂത്രിതമായി കള്ള പ്രചരണം നടത്തി പോലിസിനെതിരെ ഒരു സമുദായത്തിന്റെ വികാരം തിരിച്ചു വിടുവാനുള്ള ശ്രമമാണ് നടത്തിയത്. അറസ്റ്റ് ചെയ്തവരുടെ സ്വകാര്യ ഭാഗത്തു കുരുമുളക് പൊടി വിതറിയെന്നും നീ ഇനി കുഞ്ഞുങ്ങളെ ഉല്പാദിപ്പിക്കരുതെന്നു പറഞ്ഞതായുമാണ് പ്രചാരണം നടത്തിയിരുന്നത്.
ഇതിനിടെ എസ്‌ഐയെ അപായപ്പെടുത്തണമെന്ന തരത്തിലും എസ്‌ഐ സംഘപരിവാർ ആണെന്നും പ്രചാരണം നടത്തിയിരുന്നു. പാലക്കാട് പേഴുംകര സ്വദേശിയും എസ്ഡിപിഐ പിരായിരി പഞ്ചായത്ത് പ്രസിഡണ്ടുമായ യഹിയ, പൂക്കാരത്തോട്ടം സ്വദേശിയും കാമ്പസ് ഫ്രണ്ട് മുന്‍ മണ്ഡലം പ്രസിഡണ്ടുമായ ആഷിക്ക്, ശംഖുവാരമേട് കാജാ ഹുസൈന്‍ എന്ന ചിന്നപ്പയ്യന്‍ എന്നിവരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റു ചെയ്തത്.ഇത്തരം വ്യാജ പ്രചരണം നടത്തുകയും, അത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതിനുമെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ആദിവാസി യുവതിയുടെ മരണം, ആത്മഹത്യയല്ല കൊലപാതകം, പ്രതി ഫേസ്‌ബുക്ക് കാമുകൻ
അപ്രകാരം കുറ്റകൃത്യത്തിലേര്‍പ്പെട്ട മൂന്നു പേരെയാണ് ഇന്ന് അറസ്റ്റു ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൂടുതല്‍ പേര്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെ സൈബര്‍ നിയമം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്സ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് സൂചനയുണ്ട്.
Post Your Comments