ന്യൂഡൽഹി: ലോക പത്രസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ വളരെ പിന്നിലായിയെന്ന് റിപ്പോർട്ടുകൾ. ലോകരാഷ്ട്രങ്ങളിൽ നൂറ്റി അമ്പതാമത്തെ സ്ഥാനമാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷത്തിൽ ഇന്ത്യയുടെ സ്ഥാനം 142 ആയിരുന്നു. ഒറ്റയടിക്ക് 8 സ്ഥാനമാണ് ഇന്ത്യ പിറകോട്ട് പോയിരിക്കുന്നത്. ലോകമെമ്പാടുമുള്ള 180 രാജ്യങ്ങൾക്കിടയിലാണ് പത്രസ്വാതന്ത്ര്യ സൂചികയുടെ കണക്കെടുപ്പ് നടത്തുന്നത്. ആഗോള മീഡിയ നിരീക്ഷക സംഘടനകളിലൊന്ന് പുറത്ത് വിട്ട റിപ്പോർട്ട് ആണിത്.
ഒന്നാം സ്ഥാനം അലങ്കരിക്കുന്നത് നോർവേ രണ്ടാം സ്ഥാനം അലങ്കരിക്കുന്നത് ഡെൻമാർക്ക് എന്നീ രാജ്യങ്ങളാണ്. ഗ്ലോബൽ മീഡിയ വാച്ച് ഡോഗ് ആയ ‘റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്’ പുറത്തുവിട്ട കണക്കുകൾ പ്രകാരം പാകിസ്ഥാൻ സ്ഥാനം 157 ആണ്. ഇന്ത്യയുടെ മറ്റൊരു അയൽ രാഷ്ട്രമായ ശ്രീലങ്കയും ബംഗ്ലാദേശ് യഥാക്രമം 146, 162 എന്നീ സ്ഥാനങ്ങൾ അലങ്കരിക്കുന്നു. പട്ടാള അട്ടിമറി നടന്ന മ്യാൻമർ പത്രസ്വാതന്ത്ര്യ സൂചികയിൽ 176-മതാണ്.
Post Your Comments