ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നിർമ്മാണ തൊഴിലാളികൾക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. 100 തൊഴിലാളികൾക്ക് സൗജന്യ പാസ് വിതരണം ചെയ്ത് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ ഭാഗമായി, തൊഴിലാളികൾക്ക് ഡി.ടി.സി വെബ്‌സൈറ്റിലോ നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് സജ്ജീകരിച്ചിട്ടുള്ള 34 രജിസ്ട്രേഷൻ ബൂത്തുകളിലോ പാസിനായി രജിസ്റ്റർ ചെയ്യാം.
ഡൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലും, ക്ലസ്റ്റർ ബസുകളിലും യാത്ര ചെയ്യുന്നതിനാണ് സൗജന്യ പാസ്.
‘നിർമ്മാണ തൊഴിലാളികളിൽ ചിലർക്ക് മാത്രമാണ് ജോലി സ്ഥലത്തിന് സമീപം താമസം ലഭിക്കുന്നുള്ളൂ, മറ്റുള്ളവർ ദൂര സ്ഥലങ്ങളിൽ നിന്ന് ജോലിക്കെത്തുന്നവരാണ്. പ്രതിമാസം യാത്രാക്കൂലി ഇനത്തിൽ വലിയ തുക ഇവർക്ക് നഷ്ട്ടം വരുന്നു. എന്നാൽ, ഇനി അതുണ്ടാവില്ല, യാത്രാക്കൂലിക്കായി മാറ്റുന്ന തുകക്കൂടി വീട്ടുകാർക്ക് നൽകാം, മനീഷ് സിസോദിയ പറഞ്ഞു.
Post Your Comments