കൊട്ടാരക്കര: പ്രഭാത സവാരിക്കിടെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ സിപിഎം ബ്രാഞ്ച് സെക്രട്ടറി മരിച്ചു. സി പി എം പുത്തൂർ ബ്രാഞ്ച് സെക്രട്ടറിയും കർഷക സംഘം വില്ലേജ് ഭാരവാഹിയുമായ ചെറുമങ്ങാട് ശ്യാം ഭവനിൽ രത്നാകരൻ പിള്ള (ബാബു – 64 ) ആണ് മരിച്ചത്.
Read Also : തൃക്കാക്കരയിൽ താമര വിരിയ്ക്കാനൊരുങ്ങി ബിജെപി: മൂന്നുപേരുടെ പാനല്‍ തയാറാക്കി കോര്‍കമ്മിറ്റി
ഇന്നലെ രാവിലെ ആറുമണിയോടെ പുത്തൂർ വല്ലഭൻകരയിലായിരുന്നു അപകടം. പുത്തൂർ – ചീരങ്കാവ് റോഡിലൂടെ നടന്നു വരവേ കാറിടിക്കുകയായിരുന്നു.
ഉടൻ തന്നെ കൊട്ടാരക്കര താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടം നടത്തി സംസ്കരിച്ചു. ഭാര്യ: ലതാകുമാരി. മക്കൾ: ശ്യാം, ശരണ്യ. മരുമക്കൾ: വിനേഷ്, ശ്രീലക്ഷമി. പുത്തൂർ പൊലീസ് കേസെടുത്തു.
Post Your Comments