KasargodLatest NewsKeralaNattuvarthaNews

ബൈക്കിലിടിച്ച കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ കിണറ്റിലേക്ക് മറിഞ്ഞു : നാലുപേരെ രക്ഷപ്പെടുത്തി

ഉദുമ സ്വദേശി അബ്ദുല്‍ നാസര്‍, മക്കളായ മുഹമ്മദ് മിഥുലാജ്, അജ്മല്‍, വാഹിദ് എന്നിവര്‍ സഞ്ചരിച്ച കാറാണ് കിണറ്റില്‍ വീണത്

കാഞ്ഞങ്ങാട്: കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ കിണറ്റിലേക്ക് മറിഞ്ഞ് അപകടം. ഉദുമ സ്വദേശി അബ്ദുല്‍ നാസര്‍, മക്കളായ മുഹമ്മദ് മിഥുലാജ്, അജ്മല്‍, വാഹിദ് എന്നിവര്‍ സഞ്ചരിച്ച കാറാണ് കിണറ്റില്‍ വീണത്.

ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. ആവിയില്‍ നിന്ന് പള്ളിക്കര ബീച്ചിലേക്കു പോവുകയായിരുന്ന കാർ, ബൈക്കിലിടിച്ച ശേഷം 15 മീറ്ററോളം ആഴമുള്ള പള്ളിയുടെ അടുത്തുള്ള കിണറിലേക്ക് വീഴുകയായിരുന്നു. ആള്‍മറ തകര്‍ത്താണ് കാര്‍ കിണറിലേക്ക് മറിഞ്ഞത്.

അപകടം കണ്ടയുടന്‍ നാട്ടുകാരായ രാമചന്ദ്രന്‍, അയ്യപ്പന്‍, ബാബു എന്നിവര്‍ ഉടന്‍ കിണറ്റില്‍ ഇറങ്ങി രണ്ടു കുട്ടികളെ രക്ഷപ്പെടുത്തി മുകളില്‍ എത്തിച്ചു. കാറിലുണ്ടായിരുന്ന മൂന്നു കുട്ടികളെ നാട്ടുകാരും, പിതാവിനെ അഗ്നിരക്ഷാസേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി. ബൈക്ക് ഓടിച്ച ഫസീല (29), ബന്ധുക്കളായ അസ്മില (14 ), അന്‍സില്‍ (9 ) എന്നിവരെ നാട്ടുകാര്‍ ചേര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

Read Also : ആമസോണിലൂടെ ടെലിവിഷനുകൾ സ്വന്തമാക്കാം, അതും പകുതി വിലയ്ക്ക്

കാഞ്ഞങ്ങാടു നിന്നു സ്റ്റേഷന്‍ ഓഫിസര്‍ പി.വി. പവിത്രന്റെ നേതൃത്വത്തില്‍ എത്തിയ സേനയിലെ ഇ.വി. ലിനേഷ്, എച്ച്‌. നിഖില്‍ കിണറ്റില്‍ ഇറങ്ങിയാണ് നസീറിനെയും ഒരു കുട്ടിയെയും രക്ഷപ്പെടുത്തിയത്.

അഗ്നിരക്ഷാസേനയിലെ ഓഫീസര്‍മാരായ കെ.വി. മനോഹരന്‍, രാജന്‍ തൈവളപ്പില്‍, ശരത്ത് ലാല്‍, ഹോംഗാര്‍ഡുമാരായ യു. രമേശന്‍, പി. രവീന്ദ്രന്‍, സിവില്‍ ഡിഫന്‍സ് അംഗങ്ങളായ പ്രദീപ്, അബ്ദുല്‍ സലാം, രതീഷ് പുറമെ നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. സംഭവസ്ഥലത്തെത്തിയ ബേക്കല്‍ ഡിവൈ. എസ്.പി സി.കെ. സുനില്‍ കുമാറിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button