മുംബൈ: മഹാരാഷ്ട്ര സംസ്ഥാനത്തിൽ വൻ സംഘർഷം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഉച്ചഭാഷിണി വിവാദത്തിനു പിറകിൽ കളിക്കുന്നത് ബിജെപി ആണെന്ന് ശിവസേന. അഭിനേതാവായ സഞ്ജയ് റാവത്ത് ആണ് മഹാരാഷ്ട്രയിൽ പുകഞ്ഞുകൊണ്ടിരിക്കുന്ന ഈ പ്രശ്നത്തിന് പിറകിൽ ബിജെപിയാണെന്ന് ആരോപിച്ചത്.
മഹാരാഷ്ട്ര നവനിർമാൺ സേനയെ മുൻനിർത്തി ഭാരതീയ ജനതാ പാർട്ടി കളിക്കുകയാണ് എന്നാണ് സഞ്ജയ് റാവത്ത് ആരോപിച്ചത്. ഭരണപക്ഷത്തെ പ്രതിസന്ധിയിലാക്കാനും, സംസ്ഥാനത്തെ ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഇടയിൽ സംഘർഷം സൃഷ്ടിക്കാനുമാണ് ബിജെപിയുടെ ശ്രമമെന്നും സഞ്ജയ് റാവത്ത് ആരോപിച്ചു.
സംസ്ഥാനത്തെ മസ്ജിദുകളിൽ നിന്നും ഉച്ചഭാഷിണികൾ എടുത്തു മാറ്റാൻ മഹാരാഷ്ട്ര നവനിർമാൺസേന മേധാവി രാജ് താക്കറെ ആവശ്യപ്പെട്ടിരുന്നു. സർക്കാർ ഉടൻ നടപടിയെടുത്തില്ലെങ്കിൽ, മുസ്ലിം പള്ളികളിൽ ബാങ്ക് വിളി മുഴങ്ങുന്നതിനേക്കാൾ ഉച്ചത്തിൽ, അവയുടെ തൊട്ടുമുന്നിൽ ഹനുമാൻ ചാലിസ മുഴക്കുമെന്നും രാജ് താക്കറെ മുന്നറിയിപ്പു നൽകിയിരുന്നു.
Post Your Comments