KottayamNattuvarthaLatest NewsKeralaNews

ഓട്ടോ ഡ്രൈവറെ ഭാര്യയ്ക്ക് മുന്‍പില്‍ കുത്തി വീഴ്‌ത്തി : പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു

കോതനല്ലൂര്‍ പട്ടമന മാത്യു (തങ്കച്ചന്‍53) ആണ് ബൈക്കിലെത്തിയ മൂന്നംഗ സംഘത്തിന്റെ ആക്രമണത്തിനിരയായത്

കോതനല്ലൂര്‍: ഓട്ടോ തടഞ്ഞു നിര്‍ത്തി ഡ്രൈവറെ ഭാര്യയ്ക്ക് മുന്‍പില്‍ കുത്തി വീഴ്‌ത്തി. കോതനല്ലൂര്‍ പട്ടമന മാത്യു (തങ്കച്ചന്‍53) ആണ് ബൈക്കിലെത്തിയ മൂന്നംഗ സംഘത്തിന്റെ ആക്രമണത്തിനിരയായത്.

തിങ്കളാഴ്ച രാത്രിയാണ് സംഭവം. ആക്രമണത്തില്‍ വയറിനും കൈയ്ക്കും മാരകമായി പരിക്കേറ്റ മാത്യുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട അക്രമി സംഘത്തെ തിരിച്ചറിഞ്ഞിട്ടില്ല.

Read Also : ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ-ചെന്നൈ സൂപ്പര്‍ കിംഗ്സ് പോരാട്ടം

സുഹൃത്തിന്റെ കുട്ടിയുടെ ആദ്യ കുര്‍ബാന ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങുമ്പോള്‍ വീടിനു സമീപം ചാമക്കാലാ റോഡില്‍ വച്ചാണ് ആക്രമണം ഉണ്ടായത്. ബഹളം കേട്ട് വീട്ടില്‍ നിന്നും പുറത്തിറങ്ങിയ തങ്കച്ചന്റെ ഭാര്യ ഷെല്ലിയുടെ മുന്നിലായിരുന്നു അക്രമം. തങ്കച്ചന്റെയും ഭാര്യയുടെയും നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയതോടെ അക്രമി സംഘം രക്ഷപ്പെട്ടു.

കടുത്തുരുത്തി എസ്‌എച്ച്‌ഒ രഞ്ജിത്ത് വിശ്വനാഥ്. എസ്‌ഐ ബിബിന്‍ ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസെത്തി. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button