തിരുവനന്തപുരം: പ്ലസ് ടു കെമിസ്ട്രി പരീക്ഷയുടെ പുതുക്കിയ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു. നാളെ മുതൽ മൂല്യനിർണയം ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഉത്തരസൂചികയിൽ പിഴവ് കണ്ടെത്തിയതിനെത്തുടർന്ന് പുതുക്കിയ ഉത്തരസൂചിക പ്രസിദ്ധീകരിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.
ഉത്തരസൂചിക പിഴവ് കണ്ടെത്തിയതിനെത്തുടർന്ന് അദ്ധ്യാപകർ മൂല്യനിർണയം ബഹിഷ്കരിച്ചിരുന്നു. ഇതിനെത്തുടർന്ന്, വിദ്യാഭ്യാസമന്ത്രി അദ്ധ്യാപകരെ രൂക്ഷമായി വിമർശിക്കുകയും, വിശദമായ അന്വേഷണം നടത്താന്‍ പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐ.എ.എസിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
ഗവേഷണ ബിരുദാനന്തര ബിരുദമുള്ള മൂന്ന് കോളജ് അദ്ധ്യാപകരും,12 ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകരുമായിരുന്നു ഉത്തരസൂചിക പുന:പരിശോധിച്ചത്.
Post Your Comments