Latest NewsNewsIndiaBusiness

തൊഴിലില്ലായ്മ: സെൻറർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കണോമിയുടെ റിപ്പോർട്ടിങ്ങനെ

രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയത് ഹരിയാനയിലാണ്

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് നേരിയ തോതിൽ വർദ്ധിച്ചു. മാർച്ചിൽ 7.60 ശതമാനമായിരുന്ന നിരക്ക് ഏപ്രിൽ എത്തിയതോടെ 7.83 ശതമാനമായി ഉയർന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയത് ഹരിയാനയിലാണ്. 34.5 ശതമാനമാണ് ഇവിടെയുള്ള തൊഴിലില്ലായ്മ നിരക്ക്. തൊട്ടുപിന്നിൽ 28.8 ശതമാനവുമായി രാജസ്ഥാൻ രണ്ടാംസ്ഥാനത്താണ്. സെൻറർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കണോമിയാണ് രാജ്യത്തെ തൊഴിലില്ലായ്മ നിരക്കുകളുടെ കണക്ക് ഈ പുറത്തുവിട്ടത് .

 

നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് മാർച്ച് മാസത്തിൽ 8.28 ശതമാനമായിരുന്നെങ്കിൽ ഏപ്രിൽ ആയതോടെ 9.22 ശതമാനമായി ഉയർന്നു. കൂടാതെ, ഗ്രാമീണ തൊഴിലില്ലായ്മ നിരക്ക് മാർച്ച്, ഏപ്രിൽ മാസവുമായി താരതമ്യം ചെയ്യുമ്പോൾ 7.29 ശതമാനത്തിൽ നിന്നും 7.18 ശതമാനമായി കുറഞ്ഞു. ഇത് ആശ്വാസകരമാണ്. സാമ്പത്തിക രംഗത്തെ തിരിച്ചുവരവ് മന്ദഗതിയിലായതും ആഭ്യന്തര വിപണിയിൽ ഡിമാൻഡ് കുറഞ്ഞതും തൊഴിലവസരങ്ങൾക്ക് തിരിച്ചടിയായെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

Also Read: ഇന്ന് അക്ഷയ തൃതീയ, സജീവമായി സ്വർണാഭരണ വിപണി

shortlink

Related Articles

Post Your Comments

Related Articles


Back to top button