Latest NewsKeralaIndiaNewsBusiness

ഇന്ന് അക്ഷയ തൃതീയ, സജീവമായി സ്വർണാഭരണ വിപണി

സ്വർണ വിഗ്രഹം, സ്വർണ നാണയങ്ങൾ, ചെറിയ ആഭരണങ്ങൾ എന്നിവയ്ക്കാണ് അക്ഷയ തൃതീയ നാളിൽ കൂടുതൽ ഡിമാൻഡ്

ഇന്ന് അക്ഷയ തൃതീയ. സ്വർണാഭരണങ്ങൾ വാങ്ങാൻ ശുഭദിനമായാണ് അക്ഷയ തൃതീയ ദിനത്തെ കണക്കാക്കുന്നത്. ആഴ്ചകൾക്കു മുൻപു തന്നെ വിവിധ തരം ഓഫറുകൾ ജ്വല്ലറികൾ ഉപഭോക്താക്കൾക്കായി നൽകിയിട്ടുണ്ട്.

സാധാരണയിൽ നിന്നും വിപരീതമായി സ്വർണ വിലയിൽ ഇപ്പോൾ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് സ്വർണ വ്യാപാരികൾക്ക് വളരെയധികം പ്രതീക്ഷ നൽകുന്നു. സ്വർണ വിഗ്രഹം, സ്വർണ നാണയങ്ങൾ, ചെറിയ ആഭരണങ്ങൾ എന്നിവയ്ക്കാണ് അക്ഷയ തൃതീയ നാളിൽ കൂടുതൽ ഡിമാൻഡ്.

Also Read: ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള പീഡന പരാതി: ഔദ്യോഗിക വസതിയില്‍  തെളിവെടുപ്പ്

2020, 2021 വർഷങ്ങളിൽ കൊവിഡ് വ്യാപനം കാരണം അക്ഷയ തൃതീയയെ വൻതോതിൽ ബാധിച്ചിരുന്നു. എന്നാൽ, ഇത്തവണ വിപണികൾ വീണ്ടും സജീവമായിരിക്കുകയാണ്. ഡിജിറ്റൽ ഗോൾഡ് മുഖാന്തരം സ്വർണം വാങ്ങുന്നതും വ്യാപാരികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നുണ്ട്. സാധാരണയായി അക്ഷയ തൃതീയ ദിനത്തിൽ മാത്രം കേരളത്തിൽ 1,500 കിലോ സ്വർണാഭരണ വിൽപ്പനയാണ് നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button