
ബെർലിൻ: റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സമാധാനത്തിനൊപ്പമാണെന്നും ഇരു രാജ്യങ്ങൾക്കുമൊപ്പമല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
യൂറോപ്യന്‍ പര്യടനത്തില്‍ ജര്‍മ്മന്‍ ചാന്‍സിലറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം, നടത്തിയ സംയുക്ത പ്രസ്താവനയിലായിരുന്നു പ്രധാനമന്ത്രി ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. യുദ്ധം ആഗോള സമാധാനത്തിന് വെല്ലുവിളിയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന യൂറോപ്യന്‍ പര്യടനത്തിനായി ജർമ്മനിയിൽ എത്തിയതാണ് പ്രധാനമന്ത്രി.
രാവിലെ മുതൽ വൈകിട്ട് വരെ കുട്ടികളുമായി ആക്രി സാധനങ്ങൾ ശേഖരിക്കൽ, രാത്രി മോഷണം: നാടോടി സംഘം പിടിയിൽ
ഇന്ത്യ സമാധാനത്തിനൊപ്പമാണെന്നും യുദ്ധം അവസാനിപ്പിക്കണമെന്ന് തുടക്കത്തിലേ തന്നെ ഇന്ത്യ ആവശ്യപ്പെട്ടതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇരു രാജ്യങ്ങളോടും, ശാന്തിയുടെ വഴി സ്വീകരിക്കണമെന്ന് ഇന്ത്യ ആഹ്വാനം ചെയ്തിരുന്നുവെന്നും ആഗോള തലത്തില്‍ യുദ്ധം വലിയ പ്രത്യാഘാതങ്ങളുണ്ടാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധത്തില്‍ ആരും ജേതാക്കളാകുന്നില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments