ന്യൂഡൽഹി: കോൺഗ്രസ് പാർട്ടി തങ്ങളുടെ ഭാവിയിൽ ആശങ്കാകുലരാകുമ്പോൾ കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി രാജ്യത്ത് തന്നെയില്ല. രാഹുൽ ഗാന്ധി വിദേശ യാത്രയിലാണ്. കോൺഗ്രസിന്റെ നിലവിലെ അവസ്ഥയിൽ വിമർശനങ്ങളും പരിഹാസങ്ങളും ഉയരുന്നതിനിടെ വിദേശത്ത് നിന്നും രാഹുൽ ഗാന്ധിയുടെ ഒരു വീഡിയോ വൈറലാകുന്നു. നിശാക്ലബ്ബിൽ പാർട്ടി നടത്തുന്ന രാഹുൽ ഗാന്ധിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. വീഡിയോ ബി.ജെ.പി നേതാക്കൾ ഏറ്റെടുത്തു.
മങ്ങിയ വെളിച്ചമുള്ള ഒരു നിശാക്ലബ്ബിൽ ഒരു സുഹൃത്തിനൊപ്പം രാഹുൽ ഗാന്ധിയും, പിന്നിൽ ഉച്ചത്തിലുള്ള സംഗീതത്തിൽ ആളുകൾ നൃത്തം ചെയ്യുന്നതും വീഡിയോയിൽ കാണാം. കാഠ്മണ്ഡുവിലെ പ്രശസ്തമായ നിശാക്ലബ്ബിൽ വച്ചാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. മാധ്യമപ്രവർത്തക സുഹൃത്ത് സുമ്‌നിമ ഉദസിന്റെ മാരിയറ്റ് ഹോട്ടലിൽ നടന്ന വിവാഹത്തിൽ പങ്കെടുക്കാനായി നേപ്പാൾ തലസ്ഥാനത്തെത്തിയതായിരുന്നു രാഹുൽ ഗാന്ധി.
Also Read;വയനാട്ടില്‍ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ
ജർമ്മനി, ഡെന്മാർക്ക്, ഫ്രാൻസ് എന്നിവിടങ്ങളിലേക്ക് ത്രിദിന സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മണിക്കൂറുകൾക്ക് മുമ്പ് വിമർശിച്ച കോൺഗ്രസിന് ഈ വീഡിയോ തിരിച്ചടി ആയിരിക്കുകയാണ്. ‘രാജ്യത്ത് ഒരു പ്രതിസന്ധിയുണ്ട്, പക്ഷേ സാഹിബ് വിദേശത്താണ് ഇഷ്ടപ്പെടുന്നത്’ എന്നായിരുന്നു കോൺഗ്രസിന്റെ വിമർശ ട്വീറ്റ്.
ക്ലിപ്പ് പങ്കുവെച്ച് ബിജെപി ഐടി ചുമതലയുള്ള അമിത് മാളവ്യ ട്വീറ്റ് ചെയ്തതിങ്ങനെ, ‘മുംബൈ പിടിച്ചടക്കിയപ്പോൾ രാഹുൽ ഗാന്ധി ഒരു നിശാക്ലബിലായിരുന്നു. തന്റെ പാർട്ടി പൊട്ടിത്തെറിക്കുന്ന സമയത്ത് അദ്ദേഹം ഒരു നിശാക്ലബ്ബിലാണ്. അവൻ സ്ഥിരതയുള്ളവനാണ്. കൗതുകകരമെന്നു പറയട്ടെ, അവരുടെ പ്രസിഡന്റ് സ്ഥാനം ഔട്ട്‌സോഴ്‌സ് ചെയ്യാൻ കോൺഗ്രസ് വിസമ്മതിച്ചതിന് തൊട്ടുപിന്നാലെ, അവരുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി അദ്ദേഹത്തിന്റെ ജോലി ആരംഭിച്ചു’.
രാഹുൽ ഗാന്ധിയെ വിമർശിച്ച് ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതിയും രംഗത്തെത്തി. ‘പുര കത്തുമ്പോൾ വാഴ വെട്ടുക എന്ന കലാപരിപാടി കണ്ടിട്ടില്ലാത്തവർക്കായി. പടുകുഴിയിൽ അകപ്പെട്ട പാർട്ടിയെ കൈ പിടിച്ചു കയറ്റാൻ ചില നേതാക്കൾ ശ്രമിക്കുമ്പോൾ പാർട്ടിയുടെ ഭാവി പ്രധാനമന്ത്രിയും ആത്മാർഥമായി ശ്രമിക്കുകയാണ്’, സന്ദീപ് കുറിച്ചു.
Rahul Gandhi was at a nightclub when Mumbai was under seize. He is at a nightclub at a time when his party is exploding. He is consistent.
Interestingly, soon after the Congress refused to outsource their presidency, hit jobs have begun on their Prime Ministerial candidate… pic.twitter.com/dW9t07YkzC
— Amit Malviya (@amitmalviya) May 3, 2022
Post Your Comments