
പാലക്കാട് : ശ്രീനിവാസൻ വധക്കേസിൽ ഒരാൾ കൂടി പിടിയിലായി. ശ്രീനിവാസനെ വധിച്ച ആറംഗ സംഘത്തിലെ ഒരാളാണ് പിടിയിലായത്. ഇതോടെ, കേസിൽ അറസ്റ്റിലായവരുടെ എണ്ണം 17 ആയി. കേസിൽ ആറംഗ കൊലയാളി സംഘത്തിലെ മൂന്നു പേരും, ഗൂഢാലോചനയിൽ പങ്കാളികളായ പത്ത് പേരും നേരത്തെ പൊലീസ് പിടിയിലായിരുന്നു.
എതിരാളികളുടെ പട്ടിക തയ്യാറാക്കി കൊലപ്പെടുത്തിയ കേരളത്തിലെ ആദ്യ കൊലപാതകമായിരുന്നു ശ്രീനിവാസൻ വധക്കേസെന്ന് പൊലീസ് കോടതിയിൽ ധരിപ്പിച്ചിരുന്നു. വിശദമായ അന്വേഷണം ആവശ്യമുണ്ടെന്നും പൊലീസ് കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ പറയുന്നു.
ഏപ്രിൽ 16ന് ഉച്ചയ്ക്കാണ് ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖായിരുന്ന ശ്രീനിവാസനെ ഒരുസംഘം കടയിൽ കയറി വെട്ടിക്കൊന്നത്.
Post Your Comments