Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsCinemaNewsIndiaBollywoodEntertainment

‘എന്റെ ഭാര്യയും കുട്ടികളും നിങ്ങളെ കണ്ടിരുന്നെങ്കിൽ..’: അമ്മ നർഗീസിന്റെ ചരമവാർഷികത്തിൽ നൊമ്പര കുറിപ്പുമായി സഞ്ജയ് ദത്ത്

ന്യൂഡൽഹി: അമ്മ നർഗീസിന്റെ ചരമവാർഷികത്തിൽ വികാരനിർഭരമായ കുറിപ്പുമായി നടനും മകനുമായ സഞ്ജയ് ദത്ത്. തന്റെ ജീവിതത്തിന്റെ അടിത്തറയും ശക്തിയും അമ്മയായിരുന്നുവെന്ന് സഞ്ജയ് ദത്ത് കുറിപ്പിൽ വ്യക്തമാക്കി. നർഗീസിന്റെ ഫോട്ടോകളുടെ ഒരു കൊളാഷ് പങ്കുവെച്ചുകൊണ്ടായിരുന്നു സഞ്ജയ് ദത്തിന്റെ കുറിപ്പ്.

‘ഞാൻ നിങ്ങളെ ഓർക്കാത്ത ഒരു നിമിഷം പോലും കടന്നുപോകുന്നില്ല അമ്മേ. എന്റെ ജീവിതത്തിന്റെ അടിത്തറയും എന്റെ ആത്മാവിന്റെ ശക്തിയും നിങ്ങളായിരുന്നു. എന്റെ ഭാര്യയ്ക്കും കുട്ടികൾക്കും നിങ്ങളെ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. അവർക്ക് നിങ്ങളുടെ എല്ലാ സ്നേഹവും അനുഗ്രഹങ്ങളും നൽകാൻ സാധിച്ചിരുന്നുവെങ്കിൽ… എല്ലാ ദിവസവും ഞാൻ നിങ്ങളെ മിസ് ചെയ്യുന്നു’, സഞ്ജയ് ദത്ത് എഴുതി.

Also Read:തുടർച്ചയായ ഇരുപത്തിയാറാം ദിവസവും മാറ്റമില്ലാതെ സംസ്ഥാനത്ത് ഇന്ധനവില

മുഗൾ-ഇ-ആസം, ആവാര, ശ്രീ 420 തുടങ്ങിയ സിനിമകളിലെ വേഷങ്ങളിലൂടെയാണ് നർഗീസ് പ്രശസ്തയായത്. സഞ്ജയ് ദത്തിന്റെ ആദ്യ ചിത്രമായ റോക്കിയുടെ റിലീസിന് മൂന്ന് ദിവസം മുമ്പ് ആണ് നർഗീസ് അന്തരിച്ചത്. സഞ്ജയ് ദത്തിന്റെ സഹോദരി പ്രിയ ദത്തും അമ്മയെ കുറിച്ച് ഒരു കുറിപ്പെഴുതി. ‘എന്റെ ജീവിതത്തിലും എന്റെ ജോലിയിലും അമ്മയുടെ സാന്നിധ്യമുണ്ട്. 1981 ൽ ഈ ദിവസം അമ്മ മരിച്ചു, എനിക്ക് 14 വയസ്സായിരുന്നു. പക്ഷേ, അമ്മ ഒരിക്കലും നമ്മളെ വിട്ട് പോയിട്ടില്ല. അമ്മയുടെ ആത്മാവ് എന്റെ ജീവിതത്തിലും ജോലിയിലും ഉണ്ട്’, പ്രിയ എഴുതി.

 

View this post on Instagram

 

A post shared by Sanjay Dutt (@duttsanjay)

shortlink

Related Articles

Post Your Comments

Related Articles


Back to top button