Latest NewsBollywood

ആമിർ ഖാൻ മുതൽ പൂജ ബാത്ര വരെ; നാൽപതാം വയസിൽ വിവാഹം കഴിച്ച ബോളിവുഡ് താരങ്ങൾ

മുംബൈ: വിവാഹം കഴിക്കാൻ കൃത്യമായ പ്രായമില്ലെന്ന് തെളിയിച്ച നിരവധി ബോളിവുഡ് താരങ്ങൾ ഉണ്ട്. എന്നാൽ ആമിർ ഖാൻ മുതൽ പൂജ ബാത്ര വരെ ആറു പ്രമുഖ ബോളിവുഡ് താരങ്ങളുടെ വിവാഹം നടന്നത് അവരുടെ നാല്പതാമത്തെ വയസ്സിലാണ്. നാൽപതാം വയസിൽ വിവാഹം എന്ന് പറയുമ്പോൾ നെറ്റി ചുളിക്കുന്നവരുണ്ട്. എന്നാൽ പരസ്പരമുള്ള സ്നേഹമാണ് പ്രധാനമെന്നും, സ്നേഹമുണ്ടെങ്കിൽ ഏതു പ്രായത്തിലും വിവാഹം കഴിക്കാൻ സാധിക്കുമെന്നും കാണിച്ചുതരികയാണ് ഈ താരങ്ങൾ.

ആമിർ ഖാൻ

വെറും 21 വയസ്സുള്ളപ്പോൾ ആമിർ തന്റെ ആദ്യ ഭാര്യ റീന ദത്തയെ വിവാഹം കഴിച്ചുവെങ്കിലും ഏതാനും വർഷങ്ങൾക്കുശേഷം അവർ വേർപിരിഞ്ഞു. ജീവിതത്തിൽ വളരെക്കാലം കഴിഞ്ഞാണ് കിരൺ റാവു തന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. ആമിറിന് അന്ന് 40 വയസ്സ്. ഈ ദമ്പതികൾക്ക് ആസാദ് ഖാൻ എന്ന മകനുണ്ട്.

സെയ്ഫ് അലി ഖാൻ

അമൃത സിങ്ങിനെ വിവാഹം കഴിച്ച താരം 2004 ൽ വേർപിരിയുകയും പിന്നീട് കരീന കപൂറിനെ 42 വയസ്സുള്ളപ്പോൾ വിവാഹം കഴിക്കുകയും ചെയ്തു. ദമ്പതികൾക്ക് തൈമൂർ അലി ഖാൻ എന്ന മകനുണ്ട്.

സഞ്ജയ് ദത്ത്

ജീവിതത്തിൽ ശരിയായ വ്യക്തിയെ കണ്ടെത്താൻ സഞ്ജയ് ദത്തിന് വളരെ സമയമെടുത്തു. 2008 ൽ മനായതയെ വിവാഹം കഴിക്കുമ്പോൾ 48 വയസായിരുന്നു താരത്തിന് പ്രായം. ബോളിവുഡിലെ ഏറ്റവും സന്തോഷകരമായ ദമ്പതിമാരിൽ ഒരാളാണ് ഇരുവരും. ഇക്ര, ഷഹ്‌റാൻ എന്നീ ഇരട്ടക്കുട്ടികളുമുണ്ട്.

ജോൺ അബ്രഹാം

41-ാം വയസ്സിൽ പ്രിയ റഞ്ചലിനെ വിവാഹം കഴിച്ചു.

പ്രീതി സിന്റ

2016 ൽ 41 വയസുള്ളപ്പോൾ നടി വിവാഹിതയായി. ബിസിനസുകാരനായ ജീൻ ഗുഡ്‌നഫിനെയാണ് പ്രീതി വിവാഹം കഴിച്ചത്. രണ്ട് പേർ ടിൻസൽ ടൗണിലെ ഏറ്റവും മനോഹരമായ ദമ്പതിമാരിൽ ഒരാളാണ്.

പൂജ ബാത്ര

ബിഗ് സ്‌ക്രീനിൽ നിരവധി വേഷങ്ങളിൽ അഭിനയിച്ച പൂജ ബാത്ര 1993 ൽ ഫെമിന മിസ് ഇന്ത്യ ഇന്റർനാഷണലായി കിരീടമണിഞ്ഞതാണ്. 2011 ൽ ആദ്യ ഭർത്താവുമായുള്ള വിവാഹം അവസാനിപ്പിക്കുകയും അടുത്തിടെ വീണ്ടും നടൻ നവാബ് ഷായെ വിവാഹം കഴിക്കുകയും ചെയ്തു. നിലവിൽ 42 വയസുള്ള നടി വിവാഹ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. ഈ വർഷം ജൂലൈ 4 നാണ് ഇരുവരും വിവാഹിതരായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button