തിരുവനന്തപുരം: നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ക്വാറികൾ കണ്ടെത്താനായി ഉപഗ്രഹ സർവ്വേ നടത്തുമെന്ന് സംസ്ഥാന സർക്കാർ. പാറ ഖനനത്തിന് ലൈസൻസ് ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തെത്തുടർന്നാണ് ഉത്തരവ്.
Also Read : അറേബ്യാൻ ഭക്ഷണശാലകൾ കേന്ദ്രികരിച്ച് തീവ്രവാദ ഗ്രുപ്പുകൾ പ്രവർത്തിക്കുന്നു; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
കേരള സംസ്ഥാന റിമോട്ട് സെന്‍സിങ് ആന്റ് എന്‍വയോണ്‍മെന്റ് സെന്ററാണ് സര്‍വേ നടത്തുക. 50 സെന്റ് വരെ 10,000 രൂപ വരെയാണ് സർവ്വേക്ക് ഈടാക്കുകയെന്നും സർക്കാർ അറിയിച്ചു.
അംഗീകാരമുണ്ടെങ്കിലും ക്വാറികൾ പരിധിയിൽപ്പെടാത്ത സ്ഥലത്ത് ഖനനം നടത്തുന്നത് കണ്ടെത്താനായി പരിശോധനകൾ നടത്തിയിരുന്നു. എന്നാൽ, പരിശോധനകൾ പൂർത്തിയാകാത്ത സാചര്യത്തിലാണ് സർക്കാർ ഉപഗ്രഹ സർവ്വേ നടത്താൻ തീരുമാനിച്ചത്.
Post Your Comments