India

വര്‍ഗീയ കലാപത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള വര്‍ഗീയ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. രണ്ട് സമുദായത്തിലെ രണ്ട് കുടുംബങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തിലേയ്ക്ക് നയിച്ചത്. ഡല്‍ഹിയിലെ സംഘം പാര്‍ക്ക് ഏരിയയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഘര്‍ഷമുണ്ടായത്.

വഴക്കിനിടയില്‍ രണ്ട് കുടുംബാംഗങ്ങളും വീടുകള്‍ വിട്ട് റോഡിലിറങ്ങിയതോടെ ചില സാമൂഹ്യദ്രോഹികള്‍ സാഹചര്യം ചൂഷണം ചെയ്യുകയായിരുന്നു. രണ്ട് കൂട്ടരും പരസ്പരം കല്ലും കുപ്പികളും എറിഞ്ഞു. ചില സ്വകാര്യ വാഹനങ്ങളും അഗ്നിക്കിരയാക്കി. പോലീസ് സ്ഥലത്തെത്തിയതോടെയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായത്.

രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ഏതാണ്ട് ഇരുനൂറോളം പോലീസുകാര്‍ സ്ഥലത്തെത്തി. സിസിടിവി ക്യാമറകളുടെ സഹായത്തോടെ അക്രമികളെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിന് മുന്‍പും സംഘം പാര്‍ക്കില്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2016 ഫെബ്രുവരി 2നുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റിരുന്നു. മുസ്ലീം സമുദായത്തിലെ പയ്യന്‍ ഹിന്ദു വാല്മീകി സമുദായത്തിലെ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയതിനായിരുന്നു അന്ന് സംഘര്‍ഷം.

shortlink

Related Articles

Post Your Comments

Related Articles


Back to top button