Election NewsKeralaLatest NewsNews

ബി.ജെ.പി.ക്കായി ആർ.എസ്.എസ് തന്നെ മുന്നിട്ടിറങ്ങും

എൻ.ഡി.എ.യ്ക്കായി തിരഞ്ഞെടുപ്പിന് മുഴുവൻ സമയപ്രവർത്തകർ വരുന്നു

തിരുവനന്തപുരം : എൻ.ഡി.എ.യുടേയും ബി.ജെ.പി.യുടെയും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആർ.എസ്.എസ് രംഗത്ത്. എല്ലാജില്ലകളിലും നിയോജകമണ്ഡലങ്ങളിലും ആർ.എസ്.എസ് നേതാക്കളായി സംയോജകന്മാരും സഹസംയോജകന്മാരും ഇതിന്റെ ചുക്കാൻ പിടിക്കും.bജില്ലകളിൽ സംസ്ഥാന വിഭാഗ് നേതാക്കളും നിയോജകമണ്ഡലങ്ങളിൽ ജില്ലാ നേതാക്കളുമാണ് സംയോജകർ. തിരഞ്ഞെടുപ്പ് കമ്മിറ്റികൾക്ക് പുറമേയാണിത്.

ഫെബ്രുവരി28, മാർച്ച് -15 എന്നിങ്ങനെ രണ്ടു ഘട്ടങ്ങളിലായി പരമാവധി വോട്ടർമാരെ ചേർക്കുക, പഴയകാല സംഘപരിവാർ പ്രവർത്തകരുടെ യോഗങ്ങൾ വിളിക്കുക എന്നിവയാണ് ചുമതല, അടുത്തഘട്ടത്തിൽ പഞ്ചായത്ത് , ഏരിയ, ബൂത്ത് തലങ്ങളിലും ആർ.എസ്.എസ് എസ് ചുമതലക്കാർ വരും. സ്ഥാനാർഥി നിർണ്ണയനത്തിൽ ഇടപെടുകയോ പരസ്യമായി അഭിപ്രായം പറയുകയോ വാദപ്രതിവാദങ്ങൾ നടത്തുകയോ അരുതെന്നും കീഴ്ഘടകങ്ങൾക്ക് ആർ.എസ്.എസ് നിർദ്ദേശം നല്കി. സ്ഥാനാർഥികളെക്കുറിച്ച് അഭിപ്രായങ്ങൾ മേൽഘടകങ്ങളെ അറിയിക്കാൻ അവസരം നല്കും. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി മുഴുവൻ സമയ പ്രവർത്തകരേയും ആർ.എസ്. എസ് ഇറക്കിയേക്കും. തദ്ദേശതിരഞ്ഞെടുപ്പിൽ ബി.ജെ.പി തോറ്റ ഒട്ടേറെ വാർഡുകളിൽ, സംഘപരിവാർ അനുകൂലവോട്ടുകൾ ചെയ്യാനുണ്ടെന്നായിരുന്നുവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. കിട്ടാനിടയുള്ള വോട്ടുകൾ മുഴുവനും ഇത്തവണ ചെയ്യിക്കണമെന്നും പ്രവർത്തകരോട് ആർ. എസ്.എസ് നിർദ്ദേശിച്ചിട്ടുണ്ട്.

Read Also : ഭൂ മാഫിയയിൽ നിന്ന് 67,000 ഏക്കർ ഭൂമി തിരിച്ചുപിടിച്ച് യോഗി ആദിത്യനാഥ്

അടിയന്തിരാവസ്ഥയ്ക്കുശേഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ്ബി.ജെ.പിക്കായി ആർ.എസ്.എസ് ആദ്യമായി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിറങ്ങുന്നത്. പിന്നീട് നേതൃത്വം ഇതു വിലക്കി. 2014-ലെ ലോക്‌സഭാ തിരഞ്ഞടുപ്പിൽ വീണ്ടും പരസ്യമായി ഇറങ്ങി.
കേരളത്തിൽ ഇത് മൂന്നാം തവണയാണ് ആർ.എസ്.എസ് തിരഞ്ഞെടുപ്പിൽ കൂടുതൽ ജാഗരൂകരാവാൻ പ്രവർത്തകരോട് നിർദ്ദേശിക്കുന്നത്. സംസ്ഥാനത്ത് മതമൗലികവാദികൾ സക്രിയമായതോടെ മുന്നണികളിൽ വോട്ടുചെയ്യിക്കുന്ന പ്രവണത ന്യുനപക്ഷങ്ങളിൽ ഭീഷണിയുടെ രൂപത്തിൽ ഉരുത്തിരിഞ്ഞ് വന്നതായാണ് ആർ.എസ്.എസ് വിലയിരുത്തൽ.

Read Also : ഇന്ത്യയിൽ മാത്രമല്ല, അങ്ങ് പാകിസ്താനിൽ വരെ ട്രെൻഡിംഗാണ് ജെ പി നദ്ദയുടെ വാക്കുകൾ !

മുസ്ലീം വിഭാഗത്തിൽ ദരിദ്രരായവരെ തിരഞ്ഞുപിടിച്ച് പോപ്പുലർ ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയും ഭീഷണിപ്പെടുത്തി വോട്ടുചെയ്യിക്കുന്നുണ്ട്. പാരിതോഷികങ്ങളും സർക്കാരിന്റെ ചില പദ്ധതികളിൽ നിന്നുള്ള ഗുണങ്ങളും തരപ്പെടുത്തി തങ്ങളുടെ വരുതിയിൽ പാവപ്പെട്ട ന്യൂനപക്ഷങ്ങളെ കൊണ്ടുവരികയും ചെയ്യുന്നുണ്ട്. സംസ്ഥാനത്തെ ഇസ്ലാംമതക്കാർ കൂടുതൽ താമസിക്കുന്നയിടങ്ങളിൽ ഇതരെ മതസ്ഥരെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും തങ്ങളുടെ വരുതിയിലാക്കി വോട്ടുചെയ്യിക്കുന്നതുണ്ടെന്നും ആർ.എസ്.എസ് വിലിയിരുത്തിയിട്ടുണ്ട്. സംഘപരിവാർ പ്രവർത്തകർ സജീവമായിടത്ത് ഇത്തരം പ്രവർത്തനങ്ങൾ സ്വകാര്യമായി ചെയ്യാൻ പോലും മടിക്കുന്ന സാഹചര്യമുള്ളയിടത്താണ് ഇത്തരം മേഖലകളിലെ പരസ്യമായ ഭീഷണി.

സി.പി.എമ്മിനകത്തെ ചില ന്യൂനപക്ഷ സമുദായംഗങ്ങളായ നേതാക്കൾ പോപ്പുലർ ഫ്രണ്ടിന്റെ അടിത്തൂൺ പ്രവർത്തകരായി പ്രവർത്തിക്കുന്നുണ്ടെന്നും ഇത്തരക്കാർ മുസ്ലീംലീഗുമായി ബന്ധപ്പെടുകയും ചെയ്യാറുണ്ടെന്നും ആർ.എസ്.എസ് വിലയിരുത്തുന്നു.

shortlink

Post Your Comments


Back to top button