കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നേതാക്കൾക്ക് മാർഗനിർദ്ദേശങ്ങൾ നൽകി. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റെന്ന നിലയിലാവരുത് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തേണ്ടതെന്നും, സീറ്റ് തിരിച്ചുപിടിക്കാൻ വേണ്ടിയുള്ള പ്രവർത്തനമാണ് കാഴ്ചവെയ്ക്കേണ്ടതെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
എൽഡിഎഫ് ജയിക്കേണ്ട സീറ്റ് എന്ന നിലയിലാവണം തെരഞ്ഞെടുപ്പ് പ്രചാരണം ഏകോപിപ്പിക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ടുദിവസത്തിനകം എൽഡിഎഫിന്റെ സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രവർത്തനങ്ങളുടെ ചുമതല സിപിഐമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ ഇപി ജയരാജനാണ്. അമേരിക്കയിൽ ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഫോൺ സംഭാഷണത്തിലൂടെയാണ് നേതാക്കൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയത്.
Post Your Comments