Latest NewsIndiaNews

കിണറില്‍ നിന്ന് കണ്ടെത്തിയ അസ്ഥിക്കൂമ്പാരം, സ്വാതന്ത്ര്യ സമരകാലത്തെ ലഹളകളില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരുടേത്

സ്ഥിരീകരണവുമായി ഗവേഷകര്‍

ന്യൂഡല്‍ഹി: അമൃത്സര്‍ ജില്ലയിലെ അജ്നാലയില്‍ നിന്ന് ഗവേഷകര്‍ക്ക് ലഭിച്ച അസ്ഥിക്കൂമ്പാരത്തെ കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്. ഈ അസ്ഥികള്‍ 1857-ലെ ശിപായി ലഹളയില്‍ പങ്കെടുത്ത് മരിച്ച സൈനികരുടേതോ, അല്ലെങ്കില്‍
1947-ലെ ഇന്ത്യാ വിഭജന സമയത്തുണ്ടായ കലാപങ്ങളില്‍ കൊല്ലപ്പെട്ടവരുടേതോ ആയിരിക്കാമെന്നാണ് ഗവേഷകരുടെ പഠന റിപ്പോര്‍ട്ടില്‍ ഉള്ളത്.

Read Also:ജോധ്പൂരിൽ നിരോധനാജ്ഞ: ഈദ് ദിന പ്രാർത്ഥനയ്‌ക്ക് ശേഷം വർഗീയ കലാപം അഴിച്ചുവിട്ട് മതമൗലികവാദികൾ

വിക്ടോറിയ രാജ്ഞിയുടെ ചിത്രങ്ങളും വര്‍ഷവും കൊത്തിയ നാണയങ്ങളും അസ്ഥിക്കൂമ്പാരത്തിനൊപ്പം കണ്ടെത്തിയിരുന്നു. ഇക്കാരണം കൊണ്ടു തന്നെ 1857-ലെ ശിപായി ലഹളയില്‍ കൊല്ലപ്പെട്ടവരുടേതാവാം എന്ന വാദത്തിനാണ് കൂടുതല്‍ പ്രാമുഖ്യം.

2014 ഫെബ്രുവരിയില്‍ അമൃത്സര്‍ ജില്ലയിലെ അജ്‌നാലയില്‍ നിന്നാണ് ഗവേഷകര്‍ക്ക് ഈ അസ്ഥികള്‍ കിട്ടിയത്. അജ്‌നാലയിലെ ഒരു മത സ്ഥാപനത്തിന് താഴെയുള്ള ഒരു ഒറ്റപ്പെട്ട കിണറില് ആളുകളെ കൂട്ടത്തോടെ അടക്കം ചെയ്തിട്ടുള്ളതായി അക്കാലത്തെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥന്‍ പിന്നീട് വെളിപ്പെടുത്തിയിരുന്നു.

ചില ബ്രീട്ടീഷ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തി കടന്നു കളഞ്ഞ സൈനികരെ അജ്നാലയില്‍ വെച്ച് പിടികൂടി വധിച്ചെന്നും അവരുടെ മൃതശരീരങ്ങള്‍ ഉപേക്ഷിക്കപ്പെട്ട കിണറില്‍ തള്ളിയെന്നും
അദ്ദേഹം എഴുതിയ പുസ്തകത്തില്‍ പറയുന്നുണ്ട്. ബംഗാള്‍, ബീഹാര്‍, കിഴക്കന്‍ ഉത്തര്‍പ്രദേശ്, ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സൈനികരായിരുന്നു അതിലുണ്ടായിരുന്നത്
ജനിതക, രാസ പഠനങ്ങളിലൂടെയാണ് കൊല്ലപ്പെട്ട സൈനികരുടെ വേരുകള്‍ കണ്ടെത്തിയത്. ഇവരുടെ വംശപരമ്പരയും, ഭക്ഷണ രീതികളും പഠനത്തില്‍ കണ്ടെത്തി. അസ്ഥികളില്‍ ജനിതക, രാസ വിശകലനങ്ങള്‍ നടത്തിയ ഗവേഷകര്‍, അവയ്ക്ക് 165 വര്‍ഷത്തെ പഴക്കം ഉണ്ടെന്ന് കണ്ടെത്തി. ബംഗാള്‍, ബീഹാര്‍,ഒഡീഷ, കിഴക്കന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള അന്നത്തെ സൈനികരുടേതാണെന്നാണ് ഈ അസ്ഥികള്‍ എന്നാണ് നിഗമനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button