1. നാരങ്ങ പിഴിഞ്ഞ് നീരു മുഖത്ത് പുരട്ടി അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. ആഴ്ചയില്‍ മൂന്നു തവണ ഇങ്ങനെ ചെയ്താല്‍ മുഖത്തിന് നല്ല നിറവും തിളക്കവും കിട്ടും. കരുവാളിപ്പ് മാറ്റാന്‍ നല്ലൊരു പ്രതിവിധിയാണ് നാരങ്ങാ നീര്.
2. കറ്റാര്‍വാഴയുടെ നീര് കരുവാളിപ്പ് ഉള്ള സ്ഥലങ്ങളില്‍ പുരട്ടുന്നത് ചര്‍മത്തിന്റെ സ്വാഭാവിക നിറം വീണ്ടെടുക്കാന്‍ സഹായിക്കും.
3. വെള്ളരിക്ക തൊലി കളഞ്ഞ് കനം കുറച്ച് വട്ടത്തില്‍ മുറിച്ച് കണ്ണിന് മുകളില്‍ വെക്കുക. കണ്ണിന് ചുറ്റുമുളള കറുപ്പ് മാറും.
4. മോരില്‍ ത്രിഫല അരച്ച് പുരട്ടുക. കരുവാളിപ്പ് മാറാന്‍ സഹായിക്കും.
Read Also : വയനാട്ടില്‍ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ
5. പുറത്തിറങ്ങുന്നതിന് മുമ്പ് മാതളം ജ്യൂസ് ഉപയോഗിച്ച് മുഖം കഴുകുന്നത് കരുവാളിപ്പ് മാറ്റാന്‍ സഹായിക്കും. മുഖക്കുരു മാറാനും മുഖം തിളങ്ങാനും ഏറ്റവും നല്ല പ്രതിവിധിയാണ് മാതളം ജ്യൂസ്. എല്ലാ ദിവസവും മാതളം ജ്യൂസ് ഉപയോഗിച്ച് മുഖം കഴുകുന്നത് കൂടുതല്‍ ഗുണം ചെയ്യും.
6. പാലും നേന്ത്രപ്പഴവും കുഴമ്പുരൂപത്തിലാക്കി കരുവാളിപ്പുള്ള ഭാഗങ്ങളില്‍ പുരട്ടുക.
7. ഉരുളക്കിഴങ്ങ് നെടുകെ മുറിച്ച് കരുവാളിപ്പുള്ളിടത്ത് മസാജ് ചെയ്യുക.
8. ചുരുങ്ങിയ സമയത്തിനുള്ളില്‍ ചര്‍മം സുന്ദരമാകാന്‍ പപ്പായ സഹായിക്കും. നന്നായി പഴുത്ത പപ്പായ ഉടച്ച് മുഖത്തു പുരട്ടാം. ചര്‍മത്തിലെ മൃതകോശങ്ങളെ അകറ്റി കൂടുതല്‍ നിറവും തിളക്കവും നല്‍കാന്‍ പപ്പായ സഹായിക്കും.
9. തൈര് മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയാം. ചര്‍മത്തിന്റെ നിറം വര്‍ദ്ധിക്കാൻ ഇത് സഹായിക്കും.
10. എണ്ണമയമുള്ള ചര്‍മമുള്ളവര്‍ നാരങ്ങാ നീരും വെള്ളരിക്ക നീരും യോജിപ്പിച്ചു മുഖത്തു പുരട്ടിയാല്‍ ചര്‍മം കൂടുതല്‍ മൃദുലവും സുന്ദരവുമാകും.
11. ഓറഞ്ചു നീരും പാലും യോജിപ്പിച്ചു മുഖത്തു പുരട്ടി 20 മിനിറ്റിനു ശേഷം ഉണങ്ങുമ്പോള്‍ തണുത്ത വെള്ളത്തില്‍ കഴുകാം. ചര്‍മ സുഷിരങ്ങളിലെ അഴുക്ക് നീക്കി ചര്‍മം കൂടുതല്‍ തിളങ്ങാന്‍ ഇതു സഹായിക്കും.
Post Your Comments