കുറഞ്ഞ പലിശ നിരക്കിൽ ഇനി കാറുകൾ സ്വന്തമാക്കാം. കാർ ലോണുകളുടെ പലിശ നിരക്കിൽ ഇളവു പ്രഖ്യാപിച്ചിരിക്കുകയാണ് ബാങ്ക് ഓഫ് ബറോഡ. 0.25% മുതൽ 7 ശതമാനം വരെയാണ് പലിശ നിരക്ക് കുറച്ചിരിക്കുന്നത്. കൂടാതെ, പ്രൊസസിങ് ചാർജുകളിലും ഇളവ് വരുത്തിയിട്ടുണ്ട്. ഇത് 2022 ജൂൺ വരെ പരിമിത കാലത്തേക്കാണ് നിശ്ചയിച്ചിട്ടുള്ളത്.
ലോൺ എടുക്കുന്ന ആളുടെ ക്രെഡിറ്റ് പ്രൊഫൈലുമായി ബന്ധിപ്പിച്ചാണ് ഈ പുതിയ ഓഫർ നൽകുന്നത്. 90 ശതമാനം വരെ ഫിനാൻസ് ഉള്ള കാർ ലോണുകൾക്ക് തങ്ങൾ ആകർഷകമായ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ബാങ്ക് വ്യക്തമാക്കി.
Also Read: ജോധ്പൂരിൽ നിരോധനാജ്ഞ: ഈദ് ദിന പ്രാർത്ഥനയ്‌ക്ക് ശേഷം വർഗീയ കലാപം അഴിച്ചുവിട്ട് മതമൗലികവാദികൾ
വായ്പകൾക്ക് ഏറ്റവും ചുരുങ്ങിയത് 701 ക്രെഡിറ്റ് സ്കോർ അത്യാവശ്യമാണ്. ക്രെഡിറ്റ് സ്കോർ അല്ലെങ്കിൽ CIBIL ബ്യൂറോ സ്കോർ അടിസ്ഥാനമാക്കിയാണ് ലോണുകളുടെ പലിശനിരക്ക് കണക്കാക്കുന്നത്.
Post Your Comments