കോഹിനൂർ ബ്രാൻഡിനെ ഏറ്റെടുക്കും എന്ന് പ്രഖ്യാപിച്ച് രാജ്യത്തെ പ്രധാന ഭക്ഷ്യ എണ്ണ സംസ്കരണ കമ്പനി അദാനി വിൽമർ ലിമിറ്റഡ്. ഇന്ത്യയിൽ ഏറെ ജനപ്രീതി ആർജിച്ച ബ്രാൻഡാണ് കോഹിനൂർ. ഭക്ഷണ വാണിജ്യ രംഗത്തെ നേതൃത്വം ശക്തിപ്പെടുത്തുന്നതിനായി മാക്കോമിക് സ്വിറ്റ്സർലൻഡ് ജി.എം.ബി.എച്ച്-ൽ നിന്നാണ് കോഹിനൂർ ബ്രാൻഡ് ഏറ്റെടുക്കുന്നത്.
കോഹിനൂർ ബ്രാൻഡിന് കീഴിലുള്ള ‘റെഡി ടു കുക്ക്’, ‘റെഡി ടു ഈറ്റ്’ കറികൾ, മീൽസ്, പോർട്ട്ഫോളിയോ എന്നിവയ്ക്കൊപ്പം കോഹിനൂർ ബസുമതി അരിയുടെ മേലും അദാനി വിൽമറിന് പ്രത്യേക അവകാശം ഉണ്ടാകുമെന്ന് കമ്പനി അറിയിച്ചു.
Also Read: തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഉമ തോമസ്
‘ കോഹിനൂർ ബ്രാൻഡിനെ ഫോർച്യൂൺ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ അദാനി വിൽമർ സന്തുഷ്ടരാണെന്നും കോഹിനൂർ ബസുമതി അരിക്ക് വലിയ സ്വീകാര്യത ഉള്ളതിനാൽ തങ്ങളുടെ ബിസിനസ് വളർത്താൻ പ്രയോജനകരമാകുമെന്നും ‘ അദാനി വിൽമർ ലിമിറ്റഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിങ് ഡയറക്ടറുമായ ആംഗ്ഷു മല്ലിക് പറഞ്ഞു.
Post Your Comments