KollamLatest NewsKeralaNattuvarthaNews

പ​തി​നാ​ലു​കാ​രി​യെ കടത്തിക്കൊ​ണ്ടു പോ​യി പീഡിപ്പിച്ച ശേഷം വ​ഴി​യി​ലു​പേ​ക്ഷി​ച്ചു : യുവാവ് പിടിയിൽ

ചി​ത​റ കൊ​ച്ചു​ക​ലു​ങ്ക് ഷെ​മീ​ര്‍ മ​ന്‍സി​ലി​ല്‍ ഷെ​മീ​റി (32)നെ​യാ​ണ് കു​ള​ത്തൂ​പ്പു​ഴ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്

കു​ള​ത്തൂ​പ്പു​ഴ: സ​മൂ​ഹ മാ​ധ്യ​മം വ​ഴി പ​രി​ച​യ​പ്പെ​ട്ട പ​തി​നാ​ലു​കാ​രി​യെ സ്നേ​ഹം ന​ടി​ച്ച് ക​ട​ത്തി​ക്കൊ​ണ്ടു പോ​യി പീഡിപ്പിച്ച ശേ​ഷം വ​ഴി​യി​ലു​പേ​ക്ഷി​ച്ച്​ ക​ട​ന്നു​ക​ള​ഞ്ഞ യു​വാ​വ് പൊ​ലീ​സ് പി​ടി​യിൽ. ചി​ത​റ കൊ​ച്ചു​ക​ലു​ങ്ക് ഷെ​മീ​ര്‍ മ​ന്‍സി​ലി​ല്‍ ഷെ​മീ​റി (32)നെ​യാ​ണ് കു​ള​ത്തൂ​പ്പു​ഴ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

പെ​ണ്‍കു​ട്ടി​യു​ടെ ര​ക്ഷാ​ക​ർ​ത്താ​ക്ക​ളു​ടെ പ​രാ​തിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കു​ള​ത്തൂ​പ്പു​ഴ പൊ​ലീ​സ് സ​ര്‍ക്കി​ള്‍ ഇ​ന്‍സ്പെ​ക്ട​ര്‍ എ​ന്‍. ഗി​രീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സംഘം വീ​ട്ടി​ല്‍ നി​ന്ന്​ ഷെ​മീ​റി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Read Also : ക്വിക്ക് റിയാക്ഷൻസ്: പുതിയ അപ്ഡേഷനുമായി വാട്സ്ആപ്പ്

ഇ​യാ​ള്‍ക്കെ​തി​രെ ചി​ത​റ, ക​ട​യ്​​ക്ക​ല്‍ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ സ​മാ​ന കേ​സു​ക​ള്‍ നി​ല​വി​ലു​ള്ള​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. തെ​ളി​വെ​ടു​പ്പി​നു ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button