KeralaNattuvarthaLatest NewsIndiaNews

ഹേമ കമ്മറ്റി റിപ്പോർട്ട്‌ പുറത്തു വിടരുതെന്ന് ഡബ്ല്യൂ.സി.സി പറഞ്ഞിട്ടില്ല, മന്ത്രിക്കെതിരെ ദീദി ദാമോദരന്‍

തിരുവനന്തപുരം: ഹേമ കമ്മറ്റി റിപ്പോർട്ട്‌ പുറത്തു വിടരുതെന്ന് ഡബ്ല്യൂ.സി.സി പറഞ്ഞിട്ടില്ലെന്ന് ഡബ്ല്യൂ.സി.സി. അംഗം ദീദി ദാമോദരന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വരണം എന്ന് തന്നെയാണ് ഡബ്ല്യുസിസി നിലപാട്ടെന്നും അതില്‍ മാറ്റമില്ലെന്നും ദീദി ദാമോദരന്‍ പറഞ്ഞു.

Also Read:മുട്ട് തേയ്മാനം അലട്ടുന്നുണ്ടോ? എങ്കിൽ കഴിക്കാം ഈ ഭക്ഷണങ്ങൾ

‘തങ്ങള്‍ക്ക് എന്തൊക്കെയാണ് പറയാനുള്ളത് എന്നതുമായി ബന്ധപ്പെട്ട് മീറ്റിങ് നടത്താനിരിക്കെയാണ് പുതിയ വിവാദം ഉയര്‍ന്നുവന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് നിയമ മന്ത്രി പി രാജീവിനോട് ആവശ്യപ്പെട്ടിട്ടില്ല’, ദീദി വ്യക്തമാക്കി.

‘ഹേമ കമ്മീഷന് മുൻപാകെ എല്ലാവരും രഹസ്യമൊഴിയല്ല നല്‍കിയത്. പക്ഷേ, രഹസ്യ സ്വഭാവം വേണ്ട മൊഴികള്‍ അതിനകത്തുണ്ട്. മന്ത്രി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടാവാം. എന്തുകൊണ്ടായിരിക്കാം മന്ത്രി അങ്ങനെ പറഞ്ഞതെന്ന് അറിയില്ല.സിനിമ സംഘടനകളില്‍ നിന്ന് ഒരു കാലത്തും നീതി കിട്ടിയിട്ടില്ല’, ദീദി ദാമോദരന്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button