അബുദാബി: രാജ്യത്തെ സർക്കാർ സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ എന്നിവയിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള അൽ ഹൊസൻ ഗ്രീൻ പാസിന്റെ സാധുത ഉയർത്തി യുഎഇ. മുപ്പത് ദിവസമാക്കിയാണ് അൽ ഹൊസൻ ഗ്രീൻ പാസ് സാധുത ഉയർത്തിയത്. യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സസ് ആണ് ഇക്കാര്യം അറിയിച്ചത്.
Read Also: യുക്രെയ്നിലേക്ക് അമേരിക്ക എത്തിച്ച വന്‍ ആയുധശേഖരങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു
നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റിയുടെ നിർദ്ദേശങ്ങൾ പ്രകാരമാണ് ഇത്തരമൊരു നടപടി സ്വീകരിച്ചത്. എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും, മന്ത്രാലയങ്ങൾക്കും ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ട്. 14 ദിവസമായിരുന്നു നേരത്തെ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവരുടെ ഗ്രീൻ പാസ് സാധുത.
Post Your Comments