വയനാട്: കേരളത്തിൽ കുട്ടികളിൽ സ്ഥിരീകരിച്ചു. തക്കാളിപ്പനി . ഹാൻഡ്, ഫുട്ട്, മൗത്ത് ഡിസീസ് അഥവാ തക്കാളി പനി എന്ന രോഗമാണ് മൂപ്പൈനാട്, പടിഞ്ഞാറത്തറ, പേര്യ ഭാഗങ്ങളിൽ കുട്ടികളിൽ കണ്ടെത്തിയത്.
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. കുട്ടികളിൽ രോഗബാധ സ്വീകരിച്ചാൽ ജില്ലാതലത്തിൽ റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്. രോഗ ബാധിത പ്രദേശങ്ങളിൽ ക്ലസ്റ്റർ രൂപീകരിക്കുന്നത് തടയാൻ പ്രത്യേക ശ്രദ്ധ നൽകണമെന്ന് യോഗത്തിൽ തീരുമാനിച്ചു.
Also Read: ജിഎസ്ടി: കുതിച്ചുയർന്ന് റെക്കോർഡ് വരുമാനം
ചെറിയ കുഞ്ഞുങ്ങൾ മുതൽ അഞ്ചു വയസ്സുവരെയുള്ള കുട്ടികളിലാണ് സാധാരണയായി ഈ രോഗം ബാധിക്കാറുള്ളത്. ചൂട് കുരുക്കൾക്ക് സമാനമായി കാലിലും കയ്യിലും വായിലും ചുവന്ന കുമിളകൾ തുടുത്തു വരും. അതിനാൽ, കുട്ടികളിൽ ലക്ഷണങ്ങൾ കണ്ടാൽ ഉടനടി ചികിത്സതേടേണ്ടതാണ്.
Post Your Comments