Latest NewsNewsIndiaBusiness

ജിഎസ്ടി: കുതിച്ചുയർന്ന് റെക്കോർഡ് വരുമാനം

ഈ വർഷം മാർച്ചിൽ 1.42 ലക്ഷം കോടി രൂപയാണ് വരുമാനം ലഭിച്ചത്

സർവകാല റെക്കോർഡുമായി ജിഎസ്ടി വരുമാനം കുതിച്ചുയർന്നു. ഇന്ത്യയിലെ ചരക്ക് സേവന നികുതി വരുമാനം ഏപ്രിലിൽ എക്കാലത്തെയും ഉയർന്ന നിരക്കായ 1.68 ലക്ഷം കോടി രൂപയിലെത്തി. മുൻവർഷങ്ങളിലെ വളർച്ച നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ 20 ശതമാനം വളർച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയതെന്ന് ധനമന്ത്രാലയം അറിയിച്ചു.

ഈ വർഷം മാർച്ചിൽ 1.42 ലക്ഷം കോടി രൂപയാണ് വരുമാനം ലഭിച്ചത്. എന്നാൽ, ഏപ്രിൽ മാസത്തിൽ ഇരുപത്തി അയ്യായിരം കോടി രൂപ അധികം ലഭിച്ചു. കഴിഞ്ഞ വർഷം ഏപ്രിലിൽ ചരക്ക് സേവന നികുതിയിൽ നിന്ന് ലഭിച്ചത് 1.40 ലക്ഷം കോടി രൂപയാണ്. പണപ്പെരുപ്പം ഉയർന്ന സാഹചര്യത്തിൽ കൈവരിച്ച ഈ നേട്ടം സർക്കാരിന് ശുഭപ്രതീക്ഷ നൽകുന്നു.

Also Read: ഈദുൽ ഫിത്തർ: സ്വകാര്യ മേഖലാ തൊഴിലാളികൾക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ച് ഖത്തർ

കേന്ദ്ര ചരക്ക് സേവന നികുതി (സിജിഎസ്ടി)33,159 കോടി രൂപ, സംസ്ഥാന ചരക്ക് സേവന നികുതി (എസ്ജിഎസ്ടി)41,973 കോടി രൂപ, സംയോജിത ചരക്ക് സേവന നികുതി (ഐജിഎസ്ടി)81,939 കോടി രൂപ (ഇറക്കുമതിയിൽ നിന്ന് ശേഖരിച്ച 36,705 കോടി രൂപ ഉൾപ്പെടെ) സൈസ് 10,649 കോടി രൂപ (ചരക്കുകളുടെ ഇറക്കുമതിയിൽ ശേഖരിച്ച് 857 കോടി രൂപ ഉൾപ്പെടെ) ഇങ്ങനെയാണ് ഏപ്രിലിൽ ലഭിച്ച വരുമാനം എന്ന് ധനമന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button