റിയാദ്: ഈദുൽ ഫിത്തർ അവധിദിനങ്ങളിൽ രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങൾ സാധാരണ രീതിയിൽ പ്രവർത്തിക്കുമെന്ന് ഒമാൻ. പൊതുഗതാഗത സേവന സ്ഥാപനമായ മുവാസലാത്താണ് ഇക്കാര്യം അറിയിച്ചത്. ഈദ് അവധിദിനങ്ങളിൽ ബസ്, ഫെറി സേവനങ്ങൾ സാധാരണ പ്രവർത്തനസമയക്രമം പാലിച്ച് കൊണ്ട് പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. ബസ്, ഫെറി സേവനങ്ങളുടെ പ്രവർത്തനസമയക്രമം https://mwasalat.om/ എന്ന വിലാസത്തിൽ ലഭ്യമാണ്.
Read Also: മൂല്യനിര്‍ണയം ബഹിഷ്‌കരിച്ച അദ്ധ്യാപകര്‍ക്കെതിരെ അന്വേഷണം: മന്ത്രി വി ശിവന്‍കുട്ടി
അതേസമയം, ചൊവ്വാഴ്ച്ചയാണ് ഒമാനിൽ ഈദുൽ ഫിത്തർ ആഘോഷിക്കുന്നത്. ഈദുൽ ഫിത്തർ പ്രമാണിച്ച് പൊതു, സ്വകാര്യ മേഖലകളിൽ മെയ് 1 മുതൽ 5 വരെയാണ് ഒമാൻ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനം മെയ് 8 ഞായറാഴ്ച മുതൽ പുനരാരംഭിക്കും.
Post Your Comments