തിരുവനന്തപുരം: സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനലിൽ ഏഴാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന കേരള ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് പ്രവാസി വ്യവസായി. കേരളം കിരീടം നേടിയാല്‍, ഒരു കോടി രൂപ പാരിതോഷികം നല്‍കുമെന്ന് വിപിഎസ് ഹെല്‍ത്ത്കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍ പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സംസ്ഥാന ഫുട്ബോള്‍ രംഗത്തിന് ആവേശം പകരുന്നതാണ് ടീമിന്റെ മികച്ച പ്രകടനമെന്നും മലയാളിയെന്ന നിലയില്‍ കേരള ടീം ഫൈനലില്‍ എത്തിയതില്‍ അഭിമാനമുണ്ടെന്നും ഡോ ഷംഷീര്‍ വ്യക്തമാക്കി. ടൂർണമെന്റിൽ കേരള ടീം ഇതുവരെ നടത്തിയ മികച്ച പ്രകടനത്തിനുള്ള അഭിനന്ദനമായും കിരീടം നേടാനുള്ള പ്രോത്സാഹനമായുമാണ് താൻ പാരിതോഷികം പ്രഖ്യാപിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
റെയില്‍വേ സ്റ്റേഷനില്‍ ഉറങ്ങിക്കിടന്ന ഗര്‍ഭിണിയായ യുവതി കൂട്ടബലാത്സംഗത്തിനിരയായി
മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ രാത്രി 8 മണിക്കാണ് മത്സരം ആരംഭിക്കുക. കര്‍ണാടകയുമായുള്ള സെമി ഫൈനലില്‍ മൂന്നിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് കേരളം വിജയിച്ചത്. മണിപ്പൂരിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബംഗാള്‍ ഫൈനലിലെത്തിയത്. അതേസമയം, ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ കേരളം എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബംഗാളിനെ പരാജയപ്പെടുത്തിയിരുന്നു. അഞ്ച് കളികളില്‍ നിന്ന് 18 ഗോളുകൾ നേടിയ കേരളം ആറ് ഗോളുകള്‍ മാത്രമാണ് വഴങ്ങിയത്.
Post Your Comments